വയനാട് ജില്ല ട്രൈനേഴ്സ്  മീറ്റ് നടത്തി

വയനാട് ജില്ല ട്രൈനേഴ്സ് മീറ്റ് നടത്തി

കൽപ്പറ്റ : വയനാട് ജില്ലയിൽ കഴിഞ്ഞ ഒരു വർഷക്കാലമായി പ്രവർത്തിച്ചുവരുന്ന മെക് 7 (മൾട്ടി എക്സർസൈസ് കോമ്പിനേഷൻ) ഹെൽത്ത് ക്ലബ് 40 യൂണിറ്റുകൾപ്രവർത്തിച്ചവരികയാണ്.എല്ലാ യൂണിറ്റുകളിൽ നിന്നും തെരഞ്ഞെടുത്ത് സ്ഥാപകൻ ക്യാപ്റ്റൻ സലാഹുദ്ദീനിൽ നിന്ന് പരിശീലനം ലഭിച്ച അമ്പതിലധികം ആളുകൾക്ക് സർട്ടിഫിക്കറ്റ്, യൂണിഫോം വിതരണ ഉദ്ഘാടനം കൽപ്പറ്റ നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ ശിവരാമൻ ഉദ്ഘാടനം ചെയ്തു.പുതിയ യൂണിറ്റുകൾക്ക്പരിശീലനം നൽകുന്നത് സർട്ടിഫിക്കേറ്റ് പരിശീലകരായിരിക്കും.ജില്ലാ കോർഡിനേറ്റർ അധ്യക്ഷത വഹിച്ചു.കോഴിക്കോട് ജില്ലാ കോർഡിനേറ്റർ അഷ്റഫ് അണ്ടോണ,നിയാസ് എകരൂർ എന്നിവർ ക്ലാസെടുത്തു.ജില്ല ഓർഗനൈസർ ഫൈസൽ മീനങ്ങാടി,വനിതാ കോർഡിനേറ്റർ സലീല,തിജാസ് ബത്തേരി, അലി പടിഞ്ഞാറത്തറ, സമദ് പുളിയൻ പൊയിൽ,ജസീർ പനമരം,അഷ്കർ എന്നിവർ പരിശീലനങ്ങൾക്ക് നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *