കൽപ്പറ്റ : കണ്ണൂർ ജില്ലയിലെ ഐ. പി. എഫ് പ്രവർത്തകരും, വ്യത്യസ്ത മേഖലകളിലെ പ്രൊഫഷണലുകളും സംഘടിപ്പിച്ച എക്സൽറ്റ”25 ന് വയനാട് കൽപ്പറ്റയിൽ നൽകിയ സ്വീകരണം വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.ഡോ.ഫൈസൽ അഹ്സനി ഉളിയിൽ, ഡോ.സിദ്ദീഖ് സിദ്ദീഖി, അഡ്വ മുബഷിറ് അലി, എൻജിനീയർ മഹ്മൂദ്, അബ്ദുൽ ജബ്ബാർ, തുടങ്ങിയ ഐ. പി. എഫ് കണ്ണൂർ റീജിയൻ നേതൃത്വവും പ്രവർത്തകരും അടങ്ങുന്ന പ്രൊഫഷണലുകളാണ് പഠനാർത്ഥം വയനാട് സന്ദർശിച്ചത്.
