വയനാട് ഗവ.മെഡിക്കല്‍ കോളജ്:സര്‍ക്കാര്‍ നിഷേധാത്മക നിലപാട് തിരുത്തണം-മനുഷ്യാവകാശ സംരക്ഷണ കേന്ദ്രം

വയനാട് ഗവ.മെഡിക്കല്‍ കോളജ്:സര്‍ക്കാര്‍ നിഷേധാത്മക നിലപാട് തിരുത്തണം-മനുഷ്യാവകാശ സംരക്ഷണ കേന്ദ്രം

ബത്തേരി : വയനാട് ഗവ.മെഡിക്കല്‍ കോളജിന് സ്ഥിരനിര്‍മാണം കല്‍പ്പറ്റയ്ക്കടുത്ത് മടക്കിമലയില്‍ സൗജന്യമായി ലഭിക്കുന്ന ഭൂമിയില്‍ നടത്തണമെന്ന ജനകീയ ആവശ്യത്തോടു മുഖംതിരിക്കുന്ന നിലപാട് സര്‍ക്കാരും രാഷ്ട്രീയ കക്ഷികളും തിരുത്തണമെന്ന് സെറ്റ്‌കോസ് ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന സംസ്ഥാന മനുഷ്യാവകാശ സംരക്ഷണ കേന്ദ്രം(എസ്എച്ച്ആര്‍പിസി) വയനാട് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.ജില്ലയില്‍ മനുഷ്യാവകാശ ലംഘനംമൂലം ദുരിതം അനുഭവിക്കുന്നവരെ ചേര്‍ത്തുപിടിക്കാനും പ്രശ്‌നപരിഹരാത്തിന് ശക്തമായി ഇടപെടാനും തീരുമാനിച്ചു.രാജു ജോസഫ് സ്വാഗതഗാനം ആലപിച്ചു.

സുപ്രീം കോടതി അഭിഭാഷകന്‍ ജോസ് ഏബ്രഹാം ഉദ്ഘാടനം ചെയ്തു.എസ്എച്ച്ആര്‍പിസി ജില്ലാ പ്രസിഡന്റ് കെ.എന്‍.പ്രേമലത അധ്യക്ഷ്യത വഹിച്ചു. എസ്എച്ച്ആര്‍പിസി സുവനീര്‍(പോളിഫെണി) ഐ.സി. ബാലകൃഷ്ണന്‍ എംഎല്‍എ പ്രകാശനം ചെയ്തു.ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. ഹംസ ആദ്യപ്രതി ഏറ്റുവാങ്ങി.കരുണാകരന്‍ പേരാമ്പ്ര സുവനീര്‍ പരിചയപ്പെടുത്തി.നാസിര്‍ പാലൂര്‍ രചിച്ച പ്രണയത്തിനൊടുവിലെ മീനുകള്‍ എന്ന കഥാസമാഹാരം അഡ്വ.ജോസ് ഏബ്രഹാം പ്രകാശനം ചെയ്തു. വിനയകുമാര്‍ അഴീപ്പുറത്ത് പുസ്തകം പരിചയപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *