കൽപറ്റ : വയനാട് ഉൾപ്പെടെ 5 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്.അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും തീവ്ര ന്യൂനമര്‍ദ്ദം രൂപപ്പെടുന്ന സാഹചര്യത്തില്‍ കേരളത്തില്‍ മഴ ശക്തമാകുകയാണ്.ഇന്ന് മലപ്പുറം,കോഴിക്കോട്, വയനാട്,കണ്ണൂര്‍,കാസർകോട് ജില്ലകളില്‍ അതിശക്ത മഴക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം.ഈ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം,ഇടുക്കി,എറണാകുളം,തൃശൂര്‍, പാലക്കാട് ജില്ലകളില്‍ യെലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
