വയനാട്ടുക്കാരും.തൃക്കൈപ്പറ്റ മുളഗ്രാമത്തിലെ സംരംഭകരും താരങ്ങളായ കൊച്ചി മുള മഹോത്സവം

വയനാട്ടുക്കാരും.തൃക്കൈപ്പറ്റ മുളഗ്രാമത്തിലെ സംരംഭകരും താരങ്ങളായ കൊച്ചി മുള മഹോത്സവം

കൊച്ചി : വയനാട്ടിലെ മുണ്ടക്കൈ ചൂരൽ മല ഉരുൾ ആഘാതത്തിന് ശേഷം, സംരംഭക മേഖല പ്രത്യേകിച്ചും, വിനോദ സഞ്ചാര മേഖലയുംഅനുബന്ധ മേഖലയായ കരകൗശല മേഖലയും പ്രതിസന്ധിയിലായ പശ്ചാത്തലത്തിലാണ് കൊച്ചിയിൽ മുള മഹോത്സവം നടക്കുന്നത്.വ്യവസായ വകുപ്പും കേരള ബാംബൂ മിഷനും സംഘടിപ്പിച്ച മുള മഹോഝവത്തിൽ വിവിധ മേഖലകളിലായി എൻപതോളം പേരാണ് പങ്കെടുത്തത്.മേളയിലെ പ്രധാന സ്റ്റാളുകളെല്ലാം തൃക്കൈപ്പറ്റക്കാരുടേയും വയനാട്ടുകാരുടേയും. ഓരോ മുള മഹോത്സവം കഴിയുമ്പോഴും അടുത്ത മുള മഹോഝവത്തിനായി തൃക്കൈപ്പറ്റ ഗ്രാമത്തിലെ അടുത്ത വർഷത്തേക്ക് ഉള്ള ഒരുക്കങ്ങൾ തുടങ്ങും, ഒപ്പം വയനാട്ടിലെ മുള മേഖലയിലെ സംരംഭകരും.മുള നേഴ്സറി, കരകൗശലം,ഫർണീച്ചർ, ഭക്ഷണം, അലങ്കാര വസ്തുക്കൾ,ഡ്രൈ ഫ്ലവർ, തുടങ്ങി മുളയുടെ സമസ്ത മേഖലയിലും സംരംഭകർ ഉള്ള, ഈ മുള ഗ്രാമം മേപ്പാടി പഞ്ചായത്തിലെ ഒന്ന്, രണ്ട് വാർഡുകളിലാണുള്ളത്.

മുണ്ടക്കൈ ദുരന്തത്തിന് ശേഷം അസ്ഥിരമായ സംരംഭക മേഖലക്ക് സുസ്ഥിര വിപണി ലഭിക്കാൻ ഉള്ള വേദി കൂടിയാണ് മുള മഹോത്സവം.ഇത് ഞങ്ങൾക്ക് വരുമാനത്തിനൊപ്പം പുതിയ രൂപകൽപ്പനകൾ, സാങ്കേതീക വിദ്യകൾ, മുള വിജ്ഞാനം എന്നിവ കണ്ടറിയാനും പഠിക്കാനും ഉള്ള ഒരവസരം കൂടിയാണെന്ന് സംരംഭകർ പറഞ്ഞു.എല്ലാ വർഷവും ഈ ഉദ്യമം സർഗ്ഗാത്മകമായി സംഘടിപ്പിക്കുന്ന കേരള വ്യവസായ വകുപ്പിനോടുംകേരള ബാംബൂ മിഷനോട് ഞങ്ങൾ കൃതാർത്ഥരാണെന്ന് മുള ഗ്രാമത്തിലേയും സംരംഭകർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *