കൽപ്പറ്റ : വയനാട്ടിൽ വന്യമൃഗങ്ങൾ ദിവസേന മനുഷ്യരെ കൊന്നൊടുക്കുമ്പോൾ കേന്ദ്ര സംസ്ഥാനസർക്കാരുകൾ ഗുരുതരമായ നിസംഗത പാലിക്കുന്നുവെന്ന് മുൻ കെ.പി.സി. സി. ജനറൽ സെക്രട്ടറി കെ.കെ. ഏബ്രഹാം ആരോപിച്ചു.വന്യമൃഗങ്ങൾ നിത്യേന ജനവാസ കേന്ദ്രങ്ങളിലെത്തി മനുഷ്യരെയും വളർത്തുമൃഗങ്ങളെയും വേട്ടയാടുന്ന ദുരന്ത ഭീകരമായ അവസ്ഥയാണ് വയനാട്ടിൽ .വനവും ജനവാസ മേഖലയും കൃത്യമായി വേർതിരിച്ച് വന്യമൃഗങ്ങളെ വനത്തിനുള്ളിൽ സംരക്ഷിക്കുകയും ജനവാസമേഖല പൂർണ്ണമായും വന്യമൃഗ ശല്യത്തിൽനിന്ന് സംരക്ഷിച്ച് ജനങ്ങളുടെ സൈര്യ ജീവിതവും കൃഷിയിടങ്ങളുംസംരക്ഷിക്കാൻ ദീർഘവീക്ഷണത്തോടു കൂടിയക്രിയാത്മക നടപടികൾ സ്വീകരിക്കുന്നതിൽ സർക്കാരുകൾ വൻ പരാജയമാണ്.ഒരു ജനതയുടെ ദൈനം ദിന ജീവിതത്തെ പ്രതികൂലമായി ബാധിക്കുന്ന ജീവൽ പ്രധാനമായ പ്രശ്നത്തെ വളരെ ലാഘവത്തോടെയാണ് ഭരണാധികാരികൾ കാണുന്നതു്.പ്രശ്നങ്ങൾ ഉണ്ടാവുമ്പോൾജനങ്ങളെ രാഷ്ട്രീയമായി ഭിന്നി പ്പിച്ച് ജനകീയ പ്രതിഷേ ങ്ങളെ രാഷ്ട്രീയ പ്രേരിതമെന്ന് ചിത്രീകരിക്കുന്ന പ്രവണത വർദ്ധിച്ചിട്ടുണ്ട്.
ജനങ്ങൾ ഒറ്റക്കെട്ടായി നടത്തേണ്ട പ്രക്ഷോഭങ്ങളെരാഷ്ട്രീയ നിറം കൊടുത്ത് തകർക്കുന്ന ഭരണാധികാരികളുടെ ഗൂഢ ശ്രമങ്ങളെ ജനങ്ങൾ ഒന്നിച്ചു നിന്ന് എതിർക്കേണ്ടതാണ് ഏബ്രഹാം ചൂണ്ടിക്കാട്ടി.ആധുനിക രീതിയിലുള്ള പ്രതിരോധ നടപടി കൾക്കാവശ്യമായ ഫണ്ട് നല്കുന്നതിൽസർക്കാരുകൾ.വൻ പരാജയമാണു്.ഇത്ര രൂക്ഷമായ വന്യമൃഗ ശല്യം നിലനില്ക്കുന്ന വയനാടിന് വളരെ തുഛ്ചമായ നാമമാത്ര തുക മാത്രമാണ് വകയിരുത്തി യുട്ടള്ളത് എന്നതിൽ നിന്നുംപ്രശ്നത്തെ എത്രമാത്രം നിസാരമായാണ് സർക്കാർ കാണുന്നതെന്ന് വ്യക്തമാണ്.വന്യമൃഗങ്ങൾ കൊന്നൊടുക്കുന്നവരുടെ ആശ്രിതർക്കു നല്കുമെന്ന് പ്രഖ്യാപിക്കുന്ന ധന സഹായവും.ജോലി വാഗ്ദാനങ്ങളും ജലരേഖയായി മാറിയ അനുഭവമാണ് വയനാട്ടുകാർക്കുള്ളതു്.ഇനിയും മനുഷ്യ ജീവനുകൾ കുരുതി കൊടുക്കാതിരിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ യുദ്ധകാലാടിസ്ഥാനത്തിൽ നടപടി സ്വീകരിക്കണമെന്ന് ഏബ്രഹാം ആവശ്യപ്പെട്ടു.