പുൽപ്പള്ളി : ഫോറസ്റ്റ് സ്റ്റേഷൻ ജീവനക്കാരെ ആക്രമിച്ചതിലും ജീപ്പ് കേടുപാടുകൾ വരുത്തുകയും ചെയ്തതിൽ പുൽപ്പള്ളി പോലീസ് കേസ് രജിസ്റ്റർ ചെയ്തു.പുൽപ്പള്ളി കുറിച്ചിപറ്റ ഭാഗത്ത് കാട്ടാന കൃഷിഭൂമിയിൽ ഇറങ്ങിയതിൽ വനത്തിലേക്ക് തിരികെ തുരത്താൻ പോയ പുൽപ്പള്ളി ഫോറസ്റ്റ് സ്റ്റേഷനിലെ ജീവനക്കാരെ ഒരു സംഘം ആളുകൾ തടയുകയും അസഭ്യം പറയുകയും ചെയ്തിരുന്നു. കാട്ടാനയെ വനത്തിലേക്ക് കയറ്റിയ വനപാലകർ തിരികെ പോയ ശേഷം വീണ്ടും കാട്ടാന ഇറങ്ങി എന്നു വ്യാജ വിവരം നൽകി തിരികെ എത്തിയ വനപാലകരെ ആക്രമിക്കുകയും വനം വകുപ്പ് വാഹനം കേടുപാടുകൾ വരുത്തുകയും ചെയ്ത വിപിൻ, ആവണി രാജേഷ് എന്നീ രണ്ടു പേർക്കെതിരെ വനപാലകരുടെ പരാതിയിൽ പുൽപ്പള്ളി പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് രജിസ്റ്റർ ചെയ്തു.