പിലാക്കാവ് : വട്ടർക്കുന്ന് എസ് വൈ എസ് സാന്ത്വന കേന്ദ്രം ഉദ്ഘാടനം വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി നിർവ്വഹിച്ചു.ഉദ്ഘടനത്തോടനുബന്ധിച്ചു സൗജന്യ നേത്ര പരിശോധനയും, തിമിര ശാസ്ത്രക്രിയ ക്യാമ്പും , ബിപി, ഷുഗർ പരിശോധനയും നടന്നു.എസ് വൈ എസ് യൂണിറ്റ് പ്രസിഡന്റ് അബ്ദുൽ വഹാബ് അധ്യക്ഷത വഹിച്ചു.മഹല്ല് ഖതീബ് സിനാൻ സഅദി,നൗഫൽ സഖാഫി,സദ്ദാം കെ,ഹനീഫ സി എച്,ആബിദ് സി ടി, ഇർഷാദ് ടി തുടങ്ങിയവർ പ്രസംഗിച്ചു.കരുണ ഹോസ്പിറ്റലും, വിഷൻ ഒപ്റ്റിക്കൽസും, മൈക്രോടെക് അഞ്ചാം മൈലും സംയുകതമായാണ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചത്.
