മാനന്തവാടി : വഖഫ് ഭേദഗതി നിയമം അംഗീകരിക്കില്ലഎന്ന മുദ്രാവാക്യമുയർത്തി2025 ഏപ്രിൽ 25 വെള്ളിയാഴ്ച്ച എസ്‌ഡിപിഐ മാനന്തവാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മാനന്തവാടിയിൽ ബ്ലാക്ക് മാർച്ചും പൊതുസമ്മേളനവും സംഘടിപ്പിക്കുമെന്ന് നേതാക്കൾ പത്രവാർത്താ സമ്മേളനത്തിൽ അറിയിച്ചു.വൈകുന്നേരം 4.30 ന് മാനന്തവാടി ബസ് സ്റ്റാൻഡ് പരിസരത്തു നിന്ന് നൂറ് കണക്കിന് സ്ത്രീകളും കുട്ടികളും ഉൾപ്പെടെ അണിനിരക്കുന്ന ബ്ലാക്ക് മാർച്ച് ഗാന്ധിപാർക്കിൽ സമാപിക്കും.ശേഷം നടക്കുന്ന പൊതുസമ്മേളനം എസ്‌ഡിപിഐ ദേശീയ പ്രവർത്തക സമിതിയംഗം മൂവാറ്റുപുഴ അഷ്‌റഫ് മൗലവി ഉദ്ഘാടനം ചെയ്യും.
എസ്‌ഡിപിഐ ജില്ലാ പ്രസിഡന്റ് എ.യൂസുഫ്, ജില്ലാ ജനറൽ സെക്രട്ടറി പി.ടി സിദ്ധീഖ്,മറ്റു ജില്ല,മണ്ഡലം, പഞ്ചായത്ത് നേതാക്കൾ തുടങ്ങിയവർ പരിപാടിയിൽ സംബന്ധിക്കും.വഖ്ഫ് സ്വത്തുക്കൾ അന്യായമായി തട്ടിയെടുക്കുന്നതിനുള്ള ബി ജെ പി സർക്കാരിൻ്റെ വഖ്ഫ് ഭേദഗതി നിയമത്തിനെതിരെയുള്ള മാനന്തവാടിയുടെ പ്രതിഷേധമായി ബ്ലാക്ക് മാർച്ചും പൊതുസമ്മേളനവും മാറുമെന്നും അങ്ങേയറ്റം വംശീയ താൽപ്പര്യത്തോടെയുള്ള ആർഎസ്എസ് അജണ്ടയായ വഖ്ഫ് ഭേദഗതി നിയമത്തിനെതിരെ വരും ദിവസങ്ങളിൽ പഞ്ചായത്ത്-ബ്രാഞ്ച് തലങ്ങളിൽ പ്രതിഷേധവും കാംപയിനുകളും സംഘടിപ്പിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.മണ്ഡലം പ്രസിഡന്റ് വി സുലൈമാൻ,മണ്ഡലം കമ്മിറ്റിയംഗം ആലി പി, പ്രോഗ്രാം കൺവീനർ ഫസ്‌ലുറഹ്മാൻ പി, മാനന്തവാടി മുൻസിപ്പൽ പ്രസിഡന്റ് സുബൈർ കെ തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.