കൽപ്പറ്റ : വിരമിച്ച കൃഷി വകുപ്പ് ഡെ. ഡയറക്ടറും മികച്ച തോട്ടം പരിപാലകയുമായ ലൗലി അഗസ്റ്റിനെ കൈനാട്ടി പദ്മപ്രഭ പൊതു ഗ്രന്ഥലയം വനിതാവേദി ആദരിച്ചു. മണിയങ്കോട്ടെ അവരുടെ ഫാംഹൗസിൽ ചേർന്ന ചടങ്ങിൽ ഗ്രന്ഥലയം പ്രസിഡന്റ് ടി.വി. രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. വനിതാവേദി പ്രസിഡന്റ് എ. ഉഷാറാണി ലൗലി അഗസ്റ്റിനെ പൊന്നാട അണിയിച്ചു. കെ. പ്രകാശൻ, ഇ. ശേഖരൻ, എസ്. സി. ജോൺ, പി.വി. വിജയൻ, എം.കെ. അനൂപ, ചന്ദ്രജ വിനോദ്, ശാന്ത ജയരാജ്, ടി.പി. രമണി, പി.സി. സോമൻ. പി. ഗോവിന്ദൻ എന്നിവർ സംസാരിച്ചു. ലൗലി അഗസ്റ്റിൻ കൃഷി അനുഭവങ്ങൾ വിവരിച്ചു.
