നീലഗിരി : വനിതാ ദിനാഘോഷത്തിന്റെ ഭാഗമായി നീലഗിരി ആർട്സ് ആന്റ് സയൻസ് കോളേജിൽ സംഘടിപ്പിച്ച വനിതാഫുട്ബോൾ മാച്ച് പുതിയൊരു സന്ദേശമായി. ക്യാമ്പസുകളിലും സമൂഹത്തിലും ലഹരി ഉപയോഗം വർദ്ധിക്കുന്നതിനാൽ ലഹരിക്കെതിരെ ഫുട്ബോൾ ലഹരി എന്ന സന്ദേശമുയർത്തിയാണ് വിദ്യാർത്ഥികളും വനിതാ ഇൻഫ്ളുവൻസേഴ്സും ചേർന്ന് നീലഗിരി ആർട്ട്സ് ആന്റ് സയൻസ് കോളേജിലെ ടറഫിൽ മാച്ച് സംഘടിപ്പിച്ചത്. വനിതാ ദിന ഘോടനുബന്ധിച്ച് കഴിഞ്ഞ അഞ്ച് വർഷമായി നടത്തുന്ന മിസ്റ്റി ലൈറ്റ്സ് വനിതാ ഇൻഫ്ളുവൻസേഴ്സ് മീറ്റിന്റെ ഭാഗമായാണ് ഫുട്ബോൾ മാച്ച് നടത്തിയത്. കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നുള്ള ഇൻഫ്ലുവൻസസും വിനയ ഫ്രീഡം ഫൗണ്ടേഷൻ ഫുട്ബോൾ അക്കാദമിയിലെ വിദ്യാർത്ഥികളും തമ്മിലായിരുന്നു നീലഗിരി കോളേജിലെ ടെറസിൽ മാറ്റുരച്ചത്. വാശി മത്സരത്തിൽ രണ്ടിനെതിരെ നാലു ഗോളുകൾക്ക് വനിതാ വിജയിച്ചു. ഇതൊരു പുതിയ സന്ദേശമാണ് ലോകത്തിന് നൽകുന്നതെന്ന് ഇൻഫ്ലുവൻസേഴ്സ് പറഞ്ഞു പുതിയ തലമുറയിലെ കുട്ടികൾക്കും പ്രതിരോധത്തിനും വ്യക്തിത്വവികാസത്തിനും ഫുട്ബോൾ തിരഞ്ഞെടുക്കുന്നത് വളരെയേറെ ഗുണം ചെയ്യുമെന്ന് സാമൂഹ്യപ്രവർത്തകയായ വിനയ പറഞ്ഞു മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ മീഡിയ വിംഗ്സും ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്സ് അസോസിയേഷൻ ഒമാകും ചേർന്നാണ് ഫുട്ബോൾ മാച്ച് സംഘടിപ്പിച്ചത്. ഒമാക് ജില്ലാ പ്രസിഡണ്ട് സി.വി. ഷിബുവും വിനയാസ് ഫ്രീഡം ഫൗണ്ടേഷൻ ചെയർ പേഴ്സൺ വിനയയും ചേർന്ന് ട്രോഫി സമ്മാനിച്ചു.ഒമാക് സ്റ്റേറ്റ് പ്രസിഡണ്ട് ഫാസിൽ തിരുവമ്പാടി, കോഴിക്കോട് ജില്ലാ സെക്രട്ടറി ഹബീബി, വയനാട് ജില്ലാ സെക്രട്ടറി അൻവർ സാദിഖ്, സി.ഡി. സുനീഷ് , ഹാഷിം മുഹമ്മദ്, ജിൻസ് തോട്ടുംങ്കര, തസ്ലീം പുന്നക്കാടൻ, അനേക്, ഒമാക് വയനാട് ജില്ലാ ഭാരവാഹികളായ ഡാമിൻ പെരിക്കല്ലൂർ, ആര്യ ഉണ്ണി, ഷെഹ്‌ന ഷെറിൻ തുടങ്ങിയവർ നേതൃത്വം നൽകി.
