റോട്ടറി ക്ലബ്‌ ജില്ലാ ഗവേൺസ് അസംബ്ലി മീറ്റിംഗ് നടത്തി

റോട്ടറി ക്ലബ്‌ ജില്ലാ ഗവേൺസ് അസംബ്ലി മീറ്റിംഗ് നടത്തി

പുൽപ്പള്ളി : റോട്ടറി ക്ലബ്‌ ജില്ലാ ഗവേൺസ് അസംബ്ലി മീറ്റിംഗ് നടത്തി. ഡോ : സന്തോഷ്‌ ശ്രീധർ ( റോട്ടറി ഡിസ്ട്രിക്ട് ഗവർണർ ) പ്രോഗ്രാം ഉത്ഘാടനം ചെയ്തു.റോട്ടറി ക്ലബുകൾ സമൂഹത്തിലെ അവശ രും, നിരാലംബരുമായ ജനങ്ങളുടെ ക്ഷേമത്തിന് കൂടുതൽ പ്രാധാന്യം നൽകി പ്രവർത്തിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.ചൂരൽ മല – മുണ്ടകൈ ഉരുൾ പൊട്ടലിൽ ദുരന്തമനുഭവിക്കുന്നവർക്ക് ജില്ലാ റിലീഫ് ഫണ്ട്‌ നൽകുന്ന സഹായ നിധിയിലേക്ക് പെപ്പർ ടൗൺ പുൽപ്പള്ളി റോട്ടേറിയൻസിന്റെ സംഭാവന ദീപാ ഷാജി ഡോ: സന്തോഷ്‌ ശ്രീധർക്ക് കൈമാറി. പെപ്പർ ടൗൺ പുൽപ്പള്ളി റോട്ടറി ക്ലബ്‌ ജില്ലാ ഗവേൺസ് അസംബ്ലി പുൽപ്പള്ളി, കല്ലുവയൽ ജിജീസ് നെസ്റ്റിൽ വെച്ച് നടത്തി . എം. ഡി :ബെൻ ബിജോഷ് മനുവൽ (ഇലക് റ്റ് ജില്ലാ ഗവർണർ ), ഇന്ദിര സുകുമാരൻ ( റോട്ടറി പ്രസിഡന്റ്‌, പുൽപ്പള്ളി ), ജോബിഷ് ആശംസകൾ പറഞ്ഞു.മനുപ്രസാദ് സ്വാഗതം ആശംസിച്ചു. സനൽ സധാ നന്ദൻ ( റോട്ടറി സെക്രട്ടറി, പുൽപ്പള്ളി ) ക്ലബ്‌ പ്രവർത്തന റിപ്പോർട്ട്‌ അവതരിപ്പിച്ചുറൊട്ടേറിയൻസ് : അനീഷ്, ഇന്ദിര സുകുമാരൻ, സനൽ സധാനന്ദനും ചേർന്ന് പുൽപ്പള്ളി റോട്ടറി ക്ലബ്‌ന്റെ പേരിൽ പി. എച്ച്. എഫ് ഫെലോ ( പോൾ ഹാരിസ് ഫെലോ ) യും നൽകി.പുതിയതായി ചേർന്ന റോട്ടേറിയൻസിന് അംഗത്വം നൽകി.വയനാട് ജില്ലയിൽ നിന്ന് ബത്തേരി റോട്ടറി ക്ലബ്‌ , കൽപ്പറ്റ റോട്ടറി ക്ലബ്‌, ബത്തേരി സെൻട്രൽ റോട്ടറി ക്ലബ്‌, മാനന്തവാടി റോട്ടറി ക്ലബുളിലേയും റോട്ടേറിയൻസ് പ്രോഗ്രാമിൽ പങ്കെടുത്തു.റൊട്ടേറിയൻമാരായ ബിജു ശ്രീധരർ, ഷിനോജ്, ശ്രീകല, ബിജു വി. ആർ, മനോജ്‌, ജോൺസൻ, കെ. എം ടോമി, സാബു, ബിജു വി. ജി, ആൻസ് ജിജി പ്രോഗ്രാംമിന് നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *