റേഷൻകടയിലെത്തി അതിക്രമം നടത്തിയ യുവാവ് അറസ്റ്റിൽ

റേഷൻകടയിലെത്തി അതിക്രമം നടത്തിയ യുവാവ് അറസ്റ്റിൽ

പനമരം : റേഷൻ കടയിലെത്തി ബഹളമുണ്ടാക്കുകയും, അസഭ്യം പറയുകയും ഇ പോസ് മെഷിൻ എടുത്തെറിഞ്ഞ് കേടുപാടുകൾ വരുത്തുകയും ചെയ്‌ത യുവാവിനെ പനമരം പോലീസ് അറസ്റ്റ് ചെയ്തു. ചുണ്ടക്കുന്ന് സ്വദേശി ജിനേഷ് (32) നെയാണ് പനമരം പോലീസ് ഇൻസ്പെക്ടർ സി.വി ബിജു അറസ്റ്റ് ചെയ്‌തത്. പനമരം പോലീസ് സ്റ്റേഷൻ പരിധിയിലെ ചുണ്ടക്കുന്ന് എആർഡി 80 നമ്പർ റേഷൻ കടയിൽ ഇന്നലെ വൈകീട്ടാണ് സംഭവം. അയ്യായിരം രൂപയോളം നാശനഷ്ടം വരുത്തിയതായാണ് പരാതി. പ്രതിക്കെതിരെ പൊതു മുതൽ നശിപ്പിച്ചതിനും, മറ്റ് വകുപ്പകൾ പ്രകാരവും കേസ് രജിസ്റ്റർ ചെയ്ത‌ിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *