റിപ്പൺ-ആനടിക്കാപ്പ് കാന്തൻപാറ റോഡ് നവീകരണത്തിന് ഭരണാനുമതി

കൽപ്പറ്റ : 2025-26 സാമ്പത്തിക വർഷത്തിൽ ഒരു കോടി രൂപ അടക്കൽ വരുന്ന റിപ്പൺ – ആനടിക്കാപ്പ് കാന്തൽപാറ നവീകരണം ബഡ്ജറ്റിൽ അനുവദിച്ചിരുന്നു.പ്രസ്തുത റോഡ് ബി.എം&ബിസി നിലവാരത്തിൽ നവീകരിക്കുന്നതിന് വേണ്ടി വിനോദസഞ്ചാര വകുപ്പിൽ നിന്നും ഭരണാനുമതി ലഭിച്ചതായി കൽപ്പറ്റ നിയോജകമണ്ഡലം എംഎൽഎ അഡ്വ:ടി സിദ്ധീഖ് അറിയിച്ചു.കാന്തൻപാറ ടൂറിസ്റ്റ് കേന്ദ്രത്തിലേക്കും റിപ്പൺ,ആനടിക്കാപ്പ് ഉൾപ്പെടെയുള്ള പ്രദേശങ്ങളിലേക്കും യാത്ര ചെയ്യുന്ന ആളുകൾക്ക് ഏറെ പ്രയാസകരമായിരുന്നു ഇതിലൂടെയുള്ള യാത്ര.ഈ റോഡ് നവീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നിരവധി തവണ വിനോദസഞ്ചാര വകുപ്പ് മന്ത്രിയെ കാണുകയും നിവേദനം നൽകുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ബഡ്ജറ്റ് പ്രൊപ്പോസലിലൂടെ പ്രസ്തുത പദ്ധതിക്ക് ഒരു കോടി രൂപ അനുവദിക്കുകയും ഇപ്പോൾ ഭരണാനുമതി ലഭ്യമായിട്ടുള്ളതെന്നും എംഎൽഎ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *