മേപ്പാടിയിൽ നടന്ന സഞ്ചരിക്കുന്ന ദന്താശുപത്രി ശ്രദ്ധേയമായി

മേപ്പാടിയിൽ നടന്ന സഞ്ചരിക്കുന്ന ദന്താശുപത്രി ശ്രദ്ധേയമായി

മേപ്പാടി : ഇന്ത്യൻ ഡെന്റൽ അസോസിയേഷനുംഗവ: ഡെന്റൽ കോളേജ് തൃശൂരും, മേപ്പാടി വ്യാപാരി വ്യവസായി ഏകോപന സമിതിയും ചേർന്ന് മേപ്പാടി ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിൽ നടത്തിയ ഡെന്റൽ ചികിത്സ ക്യാമ്പ് ശ്രദ്ധേയമായി.ഗവ:ഡെന്റൽ കോളേജിലെ പബ്ലിക്ക് ഹെൽത് ഡന്റിസ്ട്രി ഡിപ്പാർട്ട്‌മെന്റ് കീഴിലുള്ള അത്യാധുനിക സൗകര്യം ഉള്ള ബസ്സിൽ ആണ് ദന്താശുപത്രി സജ്ജീകരിച്ചിരുന്നത് മേപ്പാടി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ വച്ചു രണ്ടു ദിവസ്സങ്ങളിലായി നടത്തിയ ക്യമ്പിൽ ആദ്യ ദിവസം വെള്ളാർമല, സ്കൂളിലേയും, മേപ്പാടിസ്കൂളിലേയും കുട്ടികൾക്ക് വേണ്ടി ആയിരുന്നു. രണ്ടാം ദിവസം പൊതു ജങ്ങൾക്കുമായി ആണ് ചികിൽസ നൽകിയത്. പല്ലിന്റെ പോട് അടക്കുക, പല്ല് പറിക്കൽ , പല്ല് ക്ളീനിംഗ് അങ്ങനെ ഏകദേശം ഒരു ലക്ഷം രൂപ ചെലവ് വരുന്ന ചികിത്സകളാണ് രണ്ടു ദിവസം കൊണ്ട് മുന്നൂറോളം ആളുകൾക്ക് ചെയ്തു ചികിത്സകൾ നൽകാൻ സാധിച്ചത്. മേപ്പാടി ഗ്രാമ പഞ്ചായത്തിന്റെ പ്രസിഡന്റ്‌ ബാബുവിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ വയനാട് ജില്ലാ പ്രസിഡന്റും, ഡോക്ടർ മൂപ്പൻസ് മെഡിക്കൽ കോളേജ് ഡെപ്യൂട്ടി ജനറൽ മാനേജറുമായ ഡോക്ടർ ഷാനവാസ്‌ പള്ളിയാൽ സ്വാഗതം പറഞ്ഞു. വയനാട് ജില്ലയിലെ ഡോക്ടർ മൂപ്പൻസ് മെഡിക്കൽ കോളേജ് ഡീൻ ഡോക്ടർ ഗോപകുമാരൻ കർത്ത ഉത്ഘാടനം നിർവ്വഹിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് അഷ്റഫ് ലാൻഡ്മാർക്ക്, ഡോ.വിവേക് ശിവകുമാർ ,ഡോ.രജിത് എം. ഡോ.ബെഫിൻ, ഡോ.ആഷിക്ക് എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *