മാനന്തവാടി : ഗിന്നസ് ബുക്കിൽ ഇടം നേടുന്ന തരത്തിൽ ഒരു ലക്ഷം യൂണിറ്റ് രക്‌തം ദാനം ചെയ്യുക എന്ന മഹത്തായ ലക്ഷ്യവുമായി പ്രജാപിത ബ്രഹ്മകുമാരീസ് ഈശ്വരീയ വിശ്വ വിദ്യാലയത്തിന്റെ നേതൃത്വ ത്തിൽ സംഘടിപ്പിക്കുന്ന മെഗാ രക്തദാന ക്യാംപെയ്ൻ മാനന്തവാടിയിലും.4 പതിറ്റാണ്ടോളം പ്രജാപിത ബ്രഹ്മകുമാരീസ് ഈശ്വരീയ വിശ്വവിദ്യാലയത്തിന്റെ അഡ്മിനിസ്ട്രേറ്റർ ആയിരുന്ന രാജയോഗിനി ദാദി പ്രകാശ് മണിയുടെ സ്മൃതി ദിനത്തിന് മു ന്നോടിയായാണ് ക്യാംപ് നടത്തിയത്.
വിവിധ സംഘടനകളുടെ സഹ കരണത്തോടെ വയനാട് ഗവ.മെഡിക്കൽ കോളജ് ബ്ലഡ് ബാങ്കിൽ നടന്ന ക്യാംപെയ്ൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി ഉദ്ഘാടനം ചെയ്തു.മാനന്തവാടി പ്രജാപിത ബ്രഹ്മകുമാരീസ് ഈശ്വരീയ വിശ്വ വിദ്യാലയം ഇൻ ചാർജ് ബി.കെ.സുജന ബെഹൻ അധ്യ ക്ഷത വഹിച്ചു.ബ്ലഡ് ബാങ്ക് മെഡിക്കൽ ഓഫിസർ ഡോ.ബിനിജ മെറിൻ ജോയ് ക്ലാസെടു ത്തു.വർഷങ്ങളായി രക്തദാന രംഗത്ത് നിസ്വാർത്ത സേവനം ചെയ്യുന്ന ജ്യോതിർഗമയ കോ-ഓർഡിനേറ്റർ കെ.എം.ഷിനോജ്,ബ്ലഡ് ഡോണേഴ്സ് ഫോറം പ്രസിഡന്റ് എം.പി.ശശി കുമാർ എന്നിവരെ ചടങ്ങിൽ ആദരിച്ചു.കുടുംബശ്രീ സിഡിഎ സ് അധ്യക്ഷ ഡോളി രഞ്ജിത്ത്,ബ്രഹ്‌മകുമാർ ആർ.എം.സന്തോ ഷ്, ബ്രഹ്മകുമാർ കെ.കെ.അ ഖിൽ,ബ്രഹ്‌മകുമാർ അനീഷ് ജോസ് എന്നിവർ പ്രസംഗിച്ചു.