മാനന്തവാടി : പുതിയ റോബോട്ടിക്സ്,വെബ്സൈറ്റ് നിർമ്മാണ കമ്പനിയായ മെക്കാനോവെബിന്റെ ബ്രാൻഡ് ലോഞ്ചും ഔദ്യോഗിക വെബ്സൈറ്റ് പ്രകാശനവും നടത്തി.മാനന്തവാടി ബ്രഹ്മഗിരി റസ്റ്റോറന്റ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന വെബ്സൈറ്റ് ലോഞ്ചിംഗ് മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബിയും ലോഗോ പ്രകാശനം ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണിയും നിർവഹിച്ചു.ചടങ്ങിൽ മാനന്തവാടി നഗരസഭ ചെയർപേഴ്സൺ സി കെ രത്നവല്ലി അധ്യക്ഷത വഹിച്ചു.മെക്കാനോവെബ് സി ഇ ഒ യും സ്ഥാപകനുമായ ഷാരോൺ ജോസ് വെബ് പരിചയപ്പെടുത്തി.പ്രമുഖ അതിഥികൾ, ബിസിനസ് നേതാക്കൾ, ടെക്‌നോളജി പ്രേമികൾ എന്നിവർ പങ്കെടുത്തു.
ചടങ്ങിൽ ബീബൈറ്റ് ബിസിനസ് സൊല്യൂഷൻസ് സ്ഥാപകനും സി.ഇ.ഒയുമായ അഫ്നാസ് ടി.പി., സ്ഥാപകനും സി.ഒ.ഒയുമായ അഗ്രേഷ് കെ,ഹംസ ഇസ്മാലി,ഡോ അജിത്ത്,ഡോ ഫാദർ ബെന്നി പാറാനീ,ബിനു ജെയിംസ്,ലിസി ടി ജെ,മോളി ജോസ്,സലീം അയാത്,ബിജു അഗസ്റ്റിൻ.ജോസ് പരിയാരത് ഷാരോണിന്റെ മാതാപിതാക്കളായ ജോസ് തോമസ്,സോഫി ജോസ് എന്നിവർ ആശംസകൾ അർപ്പിച്ചു.മെക്കാനോവെബിന്റെ സ്ഥാപകനും സി.ഇ.ഒയുമായ ഷാരൺ ജോസ്,സഹസ്ഥാപകയും സി.എം.ഒയുമായ കാജൽ മീന എന്നിവർ കമ്പനിയെ നയിക്കുന്നു.കുറഞ്ഞ വിലയിൽ എല്ലാവർക്കും പ്രാപ്യമാകുന്ന സ്മാർട്ട്,റോബോട്ടിക് ഉൽപ്പന്നങ്ങൾ നിർമ്മിക്കുകയെന്നതാണ് കമ്പനിയുടെ ലക്ഷ്യം. “Future Starts Here” ആണ് മുദ്രാവാക്യം.
ബ്രാൻഡ് ലോഞ്ചിനൊപ്പം വെബ്സൈറ്റ് പുറത്തിറക്കി. അതിലൂടെ കമ്പനിയുടെ ഭാവി പദ്ധതികളും പുതിയ ഉൽപ്പന്നങ്ങളെയും കുറിച്ച് പൊതുജനങ്ങൾക്ക് അറിയാൻ സാധിക്കും.മെക്കാനോവെബിന്റെ ആദ്യ ഉൽപ്പന്നം 2026 ജനുവരിയിൽ പുറത്തിറങ്ങും.ഇത് സ്മാർട്ട് സാങ്കേതിക വിദ്യയും പ്രായോഗിക രൂപകൽപ്പനയും ഒരുമിച്ചുള്ള പ്രത്യേക ഉൽപ്പന്നമാകും.