തരുവണ : മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റിയുടെ ആഹ്വാന പ്രകാരം വെള്ളമുണ്ട പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി വൈദ്യുതി ചാർജ് വാർദ്ധനവിനെതിരെ വെള്ളമുണ്ടയിൽ പ്രതിഷേധ പ്രകടനവും,സായാന്ന ധർണയും നടത്തി.ധർണ നിയോജക മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി കെ.സി.അസീസ് കൊറോo ഉൽഘാടനം ചെയ്തു.പ്രസിഡന്റ് പി.സി.ഇബ്രാഹിം ഹാജി അദ്ധ്യക്ഷം വഹിച്ചു.ജനറൽ സെക്രട്ടറി മോയി ആറങ്ങാടൻ സ്വാഗതം പറഞ്ഞു.മുസ്ലിം ലീഗ് മണ്ഡലം സെക്രട്ടറി ഉസ്മാൻ പള്ളിയാൽ,ജില്ലാ പ്രവർത്തക സമിതി അംഗം പി.മുഹമ്മദ്,പി.കെ.മൊയ്‌ദു,മുതിര മായൻ,കൊടുവേരി അമ്മദ്,സി.സി.അബ്ദുള്ള,അലുവ മമ്മൂട്ടി,മാഡംബള്ളി ശറഫു,പി.കെ.ഉസ്മാൻ,കെ.കെ.സി.റഫീഖ്,കെ.കെ.സി.മൈമൂന,ഈ.വി.സിദീഖ്,പി.മോയി,മോയി പാറക്ക,നിസാർ പുലി ക്കാട് തുടങ്ങിയവർ സംസാരിച്ചു.