ബത്തേരി : മുത്തങ്ങയിൽ വാഹന പരിശോധനക്കിടെ കഞ്ചാവുമായി 2 പേർ പിടിയിൽ.അടിവാരം നൂറാംതോട് വലിയറക്കൽ ബാബു, വീരാജ്പേട്ട ഇ. ജലീൽ എന്നിവരാണ് പിടിയിലായത്. ഇവരുടെ പക്കൽ നിന്നും 18.909 കി.ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. കർണ്ണാടക ആർ. ടി.സി ബസിലാണ് ഇവർ കഞ്ചാവ് കടത്തി കൊണ്ട് വന്നത്.ബത്തേരി പോലീസും ഡാൻസാഫ് ടീമുമാണ് ഇവരെ പിടികൂടിയത്.
