കൽപ്പറ്റ : കേന്ദ്ര സർക്കാർ ആവിഷ്കരിച്ച മുതിർന്ന പൗരന്മാർക്കുള്ള ഇൻഷുറൻസ് പദ്ധതിയായ പ്രധാൻ മന്ത്രി ജൻ ആരോഗ്യ യോജന പദ്ധതിയിൽ ചേരാനായുള്ള വയസ്സ് 70 എന്നുള്ളത് 65 വയസ്സായി കുറയ്ക്കണമെന്ന് വയനാട് ജില്ലാ സീനിയർ സിറ്റിസൺസ് കോൺഗ്രസ് കമ്മിറ്റി യോഗം പ്രമേയത്തിലൂടെ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. സൊസൈറ്റീസ് ആക്ട് പ്രകാരം 225 כ൦ നമ്പറായി രജിസ്റ്റർ ചെയ്ത സംഘടനയുടെ ആദ്യ അംഗത്വ വിതരണം ജില്ലാ കോൺഗ്രസ് അദ്ധ്യക്ഷൻ എൻ.ഡി. അപ്പച്ചൻ എൻ.ആർ. സോമൻ മാസ്റ്റർക്ക് നൽകി കൊണ്ട് നിർവ്വഹിച്ചു.യോഗത്തിൽ പ്രസിഡണ്ട് കെ.വി. പോക്കർ ഹാജി അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഇ.വി. അബ്രഹാം, സി.പി. വർഗ്ഗീസ്, വി.എ. മജീദ്, മുണ്ടക്കൽ ജോർജ്ജ്, എ. പ്രഭാകരൻ മാസ്റ്റർ, ശാന്തകുമാരി, സി. രാജീവ്, ശകുന്തള ഷൺമുഖൻ, കെ.വി. രാമൻ, ഒ.വി. അപ്പച്ചൻ, വേണുഗോപാൽ കീഴ്‌ശ്ശേരി തുടങ്ങിയവർ പ്രസംഗിച്ചു.
 
            
 
                                     
                                     
                                     
                                         
                                         
                                         
                                         
                                         
                                         
                                        