മുണ്ടക്കൈ-ചൂരൽ മലയിലെ കുട്ടികൾക്ക് ക്രിസ്തുമസ്പുതുവത്സര സമ്മാനങ്ങൾ അയക്കാൻ സൗകര്യമൊരുക്കി വയനാട് കലക്ടർ

മുണ്ടക്കൈ-ചൂരൽ മലയിലെ കുട്ടികൾക്ക് ക്രിസ്തുമസ്പുതുവത്സര സമ്മാനങ്ങൾ അയക്കാൻ സൗകര്യമൊരുക്കി വയനാട് കലക്ടർ

കൽപ്പറ്റ : മുണ്ടക്കൈ – ചൂരൽ മലയിലെ കുട്ടികൾക്ക് ക്രിസ്തുമസ് – പുതുവത്സര സമ്മാനങ്ങൾ അയക്കാൻ സൗകര്യമൊരുക്കി ജില്ലാ കലക്ടർ. മൈ ഡിയർ സാന്റാ എന്ന പേരിലാണ് സമ്മാന പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത് ‘ മുണ്ടക്കൈ – ചൂരൽമലയിലെ കുട്ടികളെയും ജില്ലയിലെ സർക്കാർ ചിൽഡ്രൻസ് ഹോമിലെ കുട്ടികൾക്ക്സാൻ്റയുടെ സമ്മാനങ്ങളെത്തും . ദുരന്ത ബാധിത മേഖലയിലെ കുട്ടികളെയടക്കം പുഞ്ചിരികളാൽ നിറയ്ക്കാനാണ് ക്രിസ്തുമസ്, ന്യൂഇയർ സമ്മാനങ്ങൾ ഒരുങ്ങുന്നത്. ജില്ലാ ഭരണകൂടം നടപ്പാക്കുന്ന ബഹുജന സഹകരണ പ്രവർത്തനമായ “മൈ ഡിയർ സാന്റാ” പദ്ധതിയിലൂടെയാണ് ഒരു ചെറുപുഞ്ചിരി സമ്മാനിക്കൂ എന്ന സന്ദേശമുയർത്തിസമ്മാനങ്ങൾ ശേഖരിക്കുന്നത്. ജില്ലാ കളക്ടറുടെ ഇൻ്റേൺഷിപ്പ് പ്രോഗ്രാമിന്റെ ഭാഗമായി പ്രവർത്തിക്കുന്ന ഒൻപത് ഇൻ്റേൺസുകളാണ് ആമസോൺ അപ്ലിക്കേഷൻ വഴി സമ്മാനങ്ങൾ സ്വീകരിക്കുന്നത്. വിഷ്ലിസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്ന സാധനങ്ങൾ ഏതു വേണമെങ്കിലും വാങ്ങിച്ചു നൽകാം. ബൊമ്മകൾ, കളർ, ഫുട്ബോൾ, ഡ്രോയിങ് ബോർഡ്, ഷട്ടിൽ ബാറ്റ്, സയൻസ് കിറ്റ്,എൽസിഡി പാനൽ,കളറിങ് പുസ്തകം, സുഡോക്കു,ജലച്ചായ പെയിന്റുകൾ, പിയാനോ എന്നിവയെല്ലാം വിഷ് ലിസ്റ്റിലുണ്ട്. നൂറിലധികം സമ്മാനങ്ങൾ ഇതുവരെ ലഭിച്ചു. കലക്ടറേറ്റ് മേൽവിലാസത്തിലേക്ക് ഓർഡർ ചെയ്തു നൽകുകയോ സ്വന്തമായി വാങ്ങി കലക്ടറേറ്റ് ആസൂത്രണ ഭവനിലോ ഏൽപ്പിക്കാം. അവസാന തീയതി 22 ആണ്. വിഷ് ലിസ്റ്റിന്റെ ലിങ്ക് ആവശ്യമുള്ളവർക്ക് +91 88915 40645 എന്ന നമ്പറിൽ വാട്സപ്പ് സന്ദേശം അയച്ചാൽ മതി.സമ്മാനങ്ങൾ അയക്കാനുള്ള മേൽവിലാസംമേഘശ്രീ ഡി ആർ ഐഐഎസ്ജില്ലാ കളക്ടർസിവിൽ സ്റ്റേഷൻ കൽപ്പറ്റവയനാട് കേരള 673122ഫോൺ : 9061840645

Leave a Reply

Your email address will not be published. Required fields are marked *