പുൽപ്പള്ളി : എം ജി സർവകലാശാലയിൽ നിന്നും മാനേജ്മെന്റ് സ്റ്റഡീസിൽ ഡോക്ടറേറ്റ് നേടി സജി ജോർജ്. എറണാകുളം രാജഗിരി കോളേജ് ഓഫ് സോഷ്യൽ സർവീസ് മാനേജ്മെന്റ് വിഭാഗം അധ്യാപകനാണ് സജി. പുൽപ്പള്ളി പഴശ്ശിരാജ കോളേജിലും അധ്യാപകനായി സജി ജോർജ് സേവനമനുഷ്ഠിച്ചിട്ടുണ്ട്. പുൽപ്പള്ളി, ശിശുമല മുണ്ടോക്കുഴിയിൽ ജോർജിന്റെയും, മേരിയുടെയും മകനാണ് സജി. മൂലമറ്റം സെന്റ് ജോസഫ് കോളേജിൽ ഇംഗ്ലീഷ് വിഭാഗം അധ്യാപികയായ രൂപ ജോസാണ് ഭാര്യ. ഗായകനായ സാജു ജോർജ് മുണ്ടോ കുഴിയിലും, സ്വപ്നയുമാണ് സഹോദരങ്ങൾ.
