മാതനെ മർദ്ദിച്ച് കാറിനോട് ചേർത്ത് വലിച്ചിഴച്ച രണ്ട് പ്രതികൾ പിടിയിൽ

മാതനെ മർദ്ദിച്ച് കാറിനോട് ചേർത്ത് വലിച്ചിഴച്ച രണ്ട് പ്രതികൾ പിടിയിൽ

മാനന്തവാടി : കൂടൽക്കടവിൽ ഗോത്രവിഭാഗത്തിൽപ്പെട്ട മാതൻ എന്ന യുവാവിനെ അതിക്രൂരമായി മർദ്ദിച്ച് കാറിനോട് ചേർത്ത് വലിച്ചിഴച്ച സംഭവത്തിൽ രണ്ട് പേർ പിടിയിൽ . അർഷിദിനെയും സുഹൃത്ത് അഭിരാമിനെയുമാണ് പിടികൂടിയത്.കൽപ്പറ്റയിലേക്കുള്ള യാത്രാമധ്യേ ബസിൽ വെച്ചാണ് ഇരുവരെയും പിടികൂടിയത്. .കേസിലെ മറ്റ് രണ്ടു പ്രതികൾക്കായി തെരച്ചിൽ തുടരുന്നു.വിഷ്ണു,നബീൽ എന്നിവരെയാണ് ഇനി പിടികൂടാനുള്ളത്.കഴിഞ ദിവസമാണ് മനുഷ്യ മന:സാക്ഷിയെ ഞ്ഞെട്ടിച്ച കൊടും ക്രൂരത നടന്നത്. പ്രതികൾക്ക് മയക്കുമരുന്ന് ബന്ധമുണ്ടോയെന്ന് പോലീസ് അന്വേഷിച്ചു വരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *