കോറോം : മലബാർ ഭദ്രാസനാധിപൻ ഡോ.ഗീവർഗീസ് മാർ സ്തേഫാനോസ് മെത്രാപ്പോലീത്തയുടെ മഹാ പൗരോഹിത്യത്തിന്റെ മൂന്നാംവാർഷികത്തോടനുബന്ധിച്ചു കേക്ക് മുറിച്ച് ആഘോഷിച്ചു.കോറോം സെന്റ് മേരീസ് യാക്കോബായ സുറിയാനി സൂനോറോ പള്ളിയുടെ പ്ലാറ്റിനം ജൂബിലിയുടെ സമാപനസമ്മേളന ചടങ്ങിൽ വെച്ച് വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി അഭിവന്ദ്യ മെത്രാപ്പോലീത്തയ്ക്ക് കേക്ക് നൽകി.
ജില്ലാ പഞ്ചായത്ത് അംഗം കെ.വിജയൻ,മലബാർ ഭദ്രാസന വൈദീക സെക്രട്ടറി ഫാ.മത്തായിക്കുഞ്ഞ് ചാത്തനാട്ടുകുടി,തൊണ്ടർനാട് പഞ്ചായത്ത് അംഗം കെ.ജെ. ഏലിയാമ്മ, വികാരി ഫാ. എൽദോ കൂരൻതാഴത്തു പറമ്പിൽ, ട്രസ്റ്റി ബൈജു തൊണ്ടുങ്ങൽ സഭാ മാനേജിങ്ങ് കമ്മിറ്റി അംഗം കെ.എം. ഷിനോജ്, പള്ളി സെക്രട്ടറി അഖിൽ ഏലിയാസ് , പെരുന്നാൾ ജനറൽ കൺവീനർ ജിജോ വള്ളിക്കാട്ടിൽ , ഫാ. സിനു ചാക്കോ തുടങ്ങിയവർ സന്നിഹിതരായിരുന്നു.