മറ്റുള്ളവരുടെ ജീവിതത്തിന് തെളിമ നൽകുന്നവരാണ് യഥാർത്ഥ നേതാക്കൾ – ഗീവർഗീസ് മാർ സ്തേഫാനോസ്

മറ്റുള്ളവരുടെ ജീവിതത്തിന് തെളിമ നൽകുന്നവരാണ് യഥാർത്ഥ നേതാക്കൾ – ഗീവർഗീസ് മാർ സ്തേഫാനോസ്

താളൂർ : മരണശേഷവും മറ്റുള്ളവരുടെ മനസ്സിൽ നിറഞ്ഞ് നിൽക്കുന്ന വ്യക്തിത്വങ്ങളാണ് നേതാക്കളായി കാലങ്ങളോളം അറിയപ്പെടുന്നതെന്ന് മലബാർ ഭദ്രാസനാധിപൻ ഡോ.ഗീവർഗീസ് മാർ സ്തേഫാനോസ് മെത്രാപ്പോലീത്ത പറഞ്ഞു.ഓരോ വ്യക്തിക്കും അവരുടെ ജീവിതത്തിൽ ഇരുണ്ട അധ്യായവും തെളിഞ്ഞ അധ്യായവും ഉണ്ടാകും. മറ്റുള്ളവരുടെ ജീവിതത്തിലേക്ക് സ്വന്തം ജീവിതം കൊണ്ട് തെളിമ നൽകുന്നവരാണ് യഥാർത്ഥ നേതാക്കളെന്നും അങ്ങനെയുള്ളവരെ എന്നും കാലം ഓർമ്മിക്കുമെന്നും അദ്ദേഹം പറഞ്ഞു.താളൂർ സെൻ്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിൽ ഇഗ്നൈറ്റ് എന്ന പേരിൽ എം.ജെ.എസ്.എസ്.എ മലബാർ ഭദ്രാസനം നടത്തിയ വിദ്യാർത്ഥിനേതൃത്വ പരിശീലന ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ബിഷപ്പ്.നേതാക്കളുടെ ജീവിതത്തിൽ സാധാര ണക്കാർക്ക് പ്രചോദനം ഉൾകൊള്ളാൻ കഴിയണമെന്നും ‘ ബിഷപ്പ് പറഞ്ഞു.

ചടങ്ങിൽ വികാരി ഫാ.ഡോ.മത്തായി അതിരം പുഴയിൽ അധ്യക്ഷത വഹിച്ചു.ഡയറക്ടർ അനിൽ ജേക്കബ്,സെക്രട്ടറി ജോൺ ബേബി,കേന്ദ്ര കമ്മിറ്റിയംഗം ഇ പി ബേബി ഇൻസ്പെക്ടർമാരായ കെ.കെ യാക്കോബ്,ഷാജി മാത്യു,എബിൻ പി ഏലിയാസ്,അധ്യാപപ്രതിനിധി സി.കെ ജോർജ്ജ്,ഹെഡ്മാസ്റ്റർ പ്രതിനിധി സിജോ പീറ്റർ,പള്ളിട്രസ്റ്റി വി.പി ബെസ്സി,സെക്രട്ടറി തോമസ് വന്മേലിൽ ജോ.സെക്രട്ടറി കുര്യാക്കോസ് കാരക്കാട്ട്
പിടിഎ പ്രസിഡൻ്റ് ജെസ്സി റെജി,സ്റ്റാഫ്‌ സെക്രട്ടറി ഏലിയാസ് വർഗ്ഗീസ് പ്രസംഗിച്ചു.സമാപന സമ്മേളനം.ഭദ്രാസന വൈ.പ്രസിഡൻറ് ഫാ.ബേബി പൗലോസ് ഉൽഘാടനം ചെയ്തു എം.ജെ എസ്.എസ് എ സെക്രട്ടറി ടി.വി സജീഷ് സമാപന സന്ദേശം നൽകി പ്രമുഖ ഫാക്കൽറ്റിമാരായ സി.വി ഷിബു,ഫാ.ജാൻസൺ കുറു മറ്റം,ബേസിൽ ബേബി ,ജൈജു വർഗിസ്,ജോംസി എന്നിവർ ക്യാമ്പ് നയിച്ചു.കേന്ദ്ര കമ്മിറ്റിയംഗം പി.എം രാജു,ബാബു ടി.ജെ,പി.കെ എൽദോ എം.വൈ ജോർജ്ജ്,പി.പി ഏലിയാസ്.എൽദോ കെ.പി,ജോബി ഷ് പി.വി,സജി ജേക്കബ് നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *