മനുഷ്യ-വന്യമൃഗ സംഘർഷം സെമിനാർ നാളെ

കൽപ്പറ്റ : ജില്ലയിൽ ജനവാസ കേന്ദ്രങ്ങൾ ഉൾപ്പെടെ വർദ്ധിച്ചു വരുന്ന വന്യമൃഗ ശല്യവും അതിനുള്ള പരിഹാരവും സംബന്ധിച്ച് സീനിയർ ജർണലിസ്റ്റ്സ് ഫോറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സെമിനാർ നടത്തും. നാളെ (ശനി) ഉച്ചക്ക് ശേഷം രണ്ടരക്ക് കൈനാട്ടി പത്മപ്രഭാ ലൈബ്രറിയിലെ എം.പി. വീരേന്ദ്രകുമാർ ഹാളിലാണ് സെമിനാർ നടത്തുക.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ ഉദ്ഘാടനം ചെയ്യും.പ്രസിഡന്റ് പി.കെ.അബ്ദുൽ അസീസ് അധ്യക്ഷത വഹിക്കും. സെക്രട്ടറി ടി.വി.രവീന്ദ്രൻ പരിപാടി വിശദീകരിക്കും. കെ.റഫീഖ് (സി.പി.എം), കെ.ഇ. വിനയൻ (കോൺഗ്രസ്), ടി.മുഹമ്മദ് (മുസ്‌ലിം ലീഗ്), കെ.കെ.ഹംസ (ആർ.ജെ.ഡി), പി.എം. ജോയ് (സി.പി.ഐ), കെ. സദാനന്ദൻ (ബി.ജെപി ),കെ.ജെ. ദേവസ്യ (കേ.കോൺഗ്രസ്)പ്രസംഗിക്കും.വയനാട് വൈൽഡ് ലൈഫ് ഡിവിഷനിലെ കൺസർവേഷൻ ബയോളജിസ്റ്റ് വിഷ്ണു ഓമനക്കുട്ടൻ വിഷയാവതരണം നടത്തും. ഡോ.സുമ ടി.ആർ (ഹ്യൂം സെന്റർ ഫോർ എക്കോളജിക്കൽ ആന്റ് വൈൽഡ് ലൈഫ് ബയോളജി)മോഡറേറ്ററായിരിക്കും.പി.രാജഗോപാലൻ,സെബാസ്റ്റ്യൻ ജോസഫ്, സി.കെ. നളിനാക്ഷൻ, പ്രദീപ് മാനന്തവാടി, കെ.സജീവൻ സംബന്ധിക്കും.

Leave a Reply

Your email address will not be published. Required fields are marked *