ലക്കിടി : മഹാരാഷ്ട്രയിൽ സൂചനാബോർഡുകളിൽ ഉറുദു ഉപയോഗിക്കുന്നതിന് എതിരായ ഹരജി തള്ളിയ ബോംബെ ഹൈക്കോടതി വിധി ശരിവെച്ച് സുപ്രിംകോടതി നടത്തിയ നിരീക്ഷണങ്ങൾ മഹത്തരവും അഭിമാനകരവുമാണെന്ന് വയനാട് ജില്ലാപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി പറഞ്ഞു.കേരള ഉർദു ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാന ദ്വിദിന നേതൃസംഗമം ലക്കിടിയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഭാഷയും സംസ്കാരവും ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള കാരണമാവരുതെന്നും ഉറുദു ഹിന്ദുസ്ഥാനി പാരമ്പര്യത്തിൻ്റെ ഭാഗമാണെന്നുമുള്ള കോടതി പരാമർശം ജനാധിപത്യ- മതേതര വിശ്വാസികൾക്ക് പ്രതീക്ഷനിർഭര സന്ദേശമാണെന്നും ജുനൈദ് പറഞ്ഞു.കെ.യു.ടി.എ സംസ്ഥാന പ്രസിഡന്റ് കെ.പി ഷംസുദ്ധീൻ അധ്യക്ഷത വഹിച്ചു.സലാം മലയമ്മ,നജീബ് മണ്ണാർ,ടി.എ റഷീദ് തുടങ്ങിയവർ പ്രസംഗിച്ചു.
