പനമരം : സെൻട്രൽ ഭാരത് സേവക് സമാജ് വ്യത്യസ്ത മേഖലകളിൽ സേവനങ്ങൾ അർപ്പിച്ചവർക്ക് നൽകുന്ന ഭാരത് സേവക് ദേശീയ ഹോണർ പുരസ്കാരം സ്വീകരിച്ച് തിരുവനന്തപുരത്ത് നിന്ന് തിരിച്ചെത്തിയ പനമരം ബദ്റുൽ ഹുദാ അക്കാദമി ജനറൽ സെക്രട്ടറി പി ഉസ്മാൻ മൗലവിക്ക് പനമരം ടൗണിൽ പഞ്ചായത്ത് ഓഫീസ് പരസരത്ത് ഊഷ്മള വരവേൽപ്പ് നൽകി.ബദ്റുൽ ഹുദാ കമ്മറ്റി ഭാരവാഹികളായ വരിയിൽ,മുഹമ്മദ്,പി.കെ.ഇബ്രാഹീം സഖാഫി, വി ഹംസ, ഉസ്താദുമാരായ റഷീദുദ്ദീൻ ശാമിൽ ഇർഫാനി, നൗഫൽ അഹ്സനി പെരുന്തട്ട, ഹാഫീള് റബീഅ് അസ്ഹരി,ഹാഫിള് അബ്ദുൽ വാഹിദ് തുടങ്ങിയവരും വിദ്യാർഥികളും പൊതുജനങ്ങളും പങ്കെടുത്തു.തുടർന്ന് ജാഥയായി ബദ്റുൽ ഹുദയിലേക്ക് ആനയിച്ചു.
