സുൽത്താൻ ബത്തേരി : രണ്ട് മുൻ എംഎൽഎമാരെയും മന്ത്രി ഒ.ആർ കേളുവിനേയും വിശ്വസിച്ച് ബ്രഹ്മഗിരി ഡെവലപ്മെൻറ് സൊസൈറ്റിക്ക്പണം നൽകിയവർ കൊടുത്ത പണം തിരിച്ച് കിട്ടാതെ വഞ്ചിക്കപ്പെട്ടിരിക്കുകയാണ്.കമ്പനി നഷ്ടത്തിൽ പോയതിനും കൊടുത്ത പണം തിരിച്ചു കിട്ടാത്തതിനും ഉത്തരവാദികൾ ഡയറക്ടർമാരായ സിപിഎമ്മിന്റെ സമുന്ന നേതാക്കൾ തന്നെയാണ്.
ഇവരുടെ ഉറപ്പിലാണ് നിയമവിരുദ്ധമായി സഹകരണ സംഘങ്ങൾ ബ്രഹ്മഗിരിയിൽ പണം നിക്ഷേപിച്ചത്.സജീവ സിപിഎം പ്രവർത്തകരിൽ നിന്ന് ജോലിയും ലാഭവും വാഗ്ദാനം ചെയ്താണ് ലക്ഷങ്ങൾ പിരിച്ചെടുത്തത്.സഹകരണ മേഖലയിൽ പ്രവർത്തിക്കേണ്ട ഈ സ്ഥാപനം മറ്റൊരു സ്വകാര്യ കമ്പനിക്ക് നടത്താൻ കൊടുത്ത് ലാഭമുണ്ടാക്കിയതിനുശേഷം നിക്ഷേപകരുടെ പണം തിരിച്ചു തരാം എന്ന സിപിഎം നേതാക്കളുടെ വാക്ക്,തെരഞ്ഞെടുപ്പുകൾ അടുക്കുമ്പോൾ നാളിതുവരെ സിപിഎം നിക്ഷേപകരെ സമാധാനിപ്പിക്കാൻ ചെയ്യുന്ന ഒരു പ്രവർത്തിയായി മാത്രമേ കാണാൻ കഴിയൂ.
പെൻഷൻ പറ്റി പിരിയുന്ന സർക്കാർ ഉദ്യോഗസ്ഥന്മാരിൽ നിന്ന് പണം നിക്ഷേപമായി സ്വീകരിക്കാൻ സഹായിക്കാൻ ഏജൻറ് മാർ പോലും പാർട്ടിക്ക് അകത്ത് ഉണ്ടായിരുന്നു എന്നുള്ളത് ഈ തട്ടിപ്പിന്റെ ഗൗരവം വർധിപ്പിക്കുന്നു.ചില ആളുകളിൽനിന്ന് കള്ളപ്പണം പോലും സ്വീകരിച്ചു എന്നുള്ളത് ഗൗരവമേറിയ കാര്യമാണ്.ഈ കള്ളത്തരങ്ങൾ വെളിച്ചത്തു കൊണ്ടുവരാൻ ED അന്വേഷണം ആവശ്യപ്പെടുന്നു.എ.ഐ.സി.സി മെമ്പർ എൻ ഡി അപ്പച്ചൻ പറഞ്ഞു.സുൽത്താൻബത്തേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ മീറ്റിംഗ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു.കെ.എൽ പൗലോസ് മുഖ്യ പ്രഭാഷണം നടത്തി മീനങ്ങാടി ബ്ലോക്ക് പ്രസിഡൻ്റ് വർഗ്ഗീസ് മുരിയൻ കാവിൽ സ്വാഗതം പറഞ്ഞു.ബ്ലോക്ക് പ്രസിഡണ്ട് ഉമ്മർക്കുണ്ടാട്ടിൽ അധ്യക്ഷത വഹിച്ചു.എം ജി ബിജു.സംഷാദ് മരക്കാർ ഡിപി രാജശേഖരൻ എൻ സി കൃഷ്ണകുമാർ,P.D. സജി,നിസി അഹമ്മദ് എൻയു ഉലഹന്നാൻ,എടക്കൽ മോഹനൻ,CP,ബീനാ ജോസ്, അമ്മൽ ജോയി, സംസാരിച്ചു.