പുൽപ്പള്ളി : വളർന്നുകൊണ്ടിരിക്കുന്ന ടൗണാണ് പുൽപ്പള്ളി.വിദ്യാഭ്യാസം,കച്ചവടം,ആശുപത്രി ആവശ്യങ്ങൾക്ക് നിരവധി യാത്രക്കാർക്ക് വളരെ ചുരുങ്ങിയ സമയം കൊണ്ട് മൈസൂർ,ബംഗളൂരു സിറ്റിയുമായി ബന്ധപ്പെടാനുള്ള റൂട്ടുമാണിത്.മഴ ശക്തമായാൽ ബൈരക്കുപ്പ പ്രദേശത്തുള്ള വിദ്യാർത്ഥികൾക്ക് മാസങ്ങളോളം പഠിപ്പ് മുടങ്ങുന്നു.അടിയൊഴുക്ക് അധികമുള്ള ഈ പുഴയിലൂടെ തോണിയാത്ര വളരെ ദുർഘടമാണ്.പഠിക്കാൻ പോകുന്ന കുരുന്നുകൾ ജീവൻ പണയം വച്ചാണ് ഈ പുഴയിലൂടെ മറുകര കടക്കുന്നത്.ഒരോ കാലങ്ങളിൽ വരുന്ന രാഷ്ട്രീയകക്ഷികൾ ഈ വിഷയം ഒരു വോട്ട് ബാങ്ക് തന്ത്രമായി ഉപയോഗിക്കുന്നു.ബൈരക്കുപ്പ പാലം വന്നാൽ വിദ്യാഭ്യാസ പരമായും,ആരോഗ്യപരമായും പിന്നോക്കം നിൽക്കുന്ന ബൈരക്കുപ്പമേഖലയിലെ ജനങ്ങൾക്കും,പുൽപ്പള്ളി,പൂതാടി,മുള്ളൻകൊല്ലി പഞ്ചായത്ത് പ്രദേശവാസികൾക്കും ഉപകാരമാണ്. ഈ വിഷയത്തിൽ മനുഷ്യാവകാശ കമ്മീഷൻ അടിയന്തിരമായി ഇടപെടണം.സുനിൽ.ഡി. വാഴയ്ക്കൽ,സാബു ശിശിരം എന്നിവർ സംസാരിച്ചു.
