പനമരം : ജനിച്ച നാടിനുവേണ്ടി പോരാടുന്ന പലസ്തീന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും ഇസ്രയേലിന്റെ മനുഷ്യത്വരഹിതമായ അക്രമത്തില്‍ പ്രതിഷേധിച്ചും ബദ്‌റുല്‍ഹുദാ ഹുബ്ബു റസൂല്‍ കോണ്‍ഫറന്‍സ് സമാപിച്ചു.സമാപന സമ്മേളനം സമസ്ത ജില്ലാ പ്രസിഡന്റ് പി.ഹസന്‍ മൗലവി ബാഖവി ഉദ്ഘാടനം ചെയ്തു.കെ.കെ.മമ്മൂട്ടി മദനി അധ്യക്ഷത വഹിച്ചു.മുഖ്യാതിഥി പട്ടികജാതി-വര്‍ഗ-പിന്നാക്ക ക്ഷേമ മന്ത്രി ഒ.ആര്‍.കേളു പലസ്തീന്‍ ഐക്യദാര്‍ഢ്യ പ്രഭാഷണം നടത്തി.സയ്യിദ് അബ്ദുറഹ്മാന്‍ ഇമ്പിച്ചിക്കോയ അല്‍ ബുഖാരി ബായാര്‍ തങ്ങള്‍ മദ്ഹു റസൂല്‍ പ്രഭാഷണവും പി. ഉസ്മാന്‍ മൗലവി ആമുഖഭാഷണവും നടത്തി. ഡോ.കോയ കാപ്പാടും സംഘവും മദ്ഹ് നൈറ്റിന് നേതൃത്വം നല്‍കി.സമാപനപ്രാര്‍ഥനയ്ക്ക് സയ്യിദ് മുഹമ്മദ് ഫസല്‍ തങ്ങള്‍ നേതൃത്വം നല്‍കി.പി.കെ ഇബ്രാഹിം സഖാഫി സ്വാഗതവും ഷാഫി നൂറാനി നന്ദിയും പറഞ്ഞു.
