മാനന്തവാടി : കേരള സംസ്ഥാന ബഡ്ജറ്റ് ഇലക്ഷൻ മുന്നിൽ കണ്ടിട്ടുള്ള തട്ടിക്കൂട്ട് നാടകമാണെന്നും വയനാടിനെ പാടെ അവഗണിച്ചതിൽ പ്രതിഷേധിച്ചും യൂത്ത് കോൺഗ്രസ് മാനന്തവാടി നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ടൗണിൽ പ്രകടനവും ബഡ്ജക്ടിന്റെ കോപ്പി കത്തിച്ചു പ്രതിഷേധിക്കുകയും ചെയ്തു.വന്യമൃഗ ശല്യത്തിന് പരിഹാരം കാണാൻ ഒരു രൂപ പോലും ഫണ്ട് വകയിരുത്തിയിട്ടില്ല മെഡിക്കൽ കോളേജുകൾക് സംസ്ഥാനത്താകെ ഫണ്ട് വകയിരുത്തിയതല്ലാതെ വയനാട് മെഡിക്കൽ കോളേജിന് അഡ്മിനിസ്ട്രേഷൻ ബ്ലോക്കിന് വേണ്ടിയോ കെട്ടിടത്തിന് വേണ്ടിയോ പ്രാത്യേകം ഫണ്ട് വെച്ചിട്ടില്ല മാത്രമല്ല വയനാട് പാകേജിന് വേണ്ടി അഞ്ചു വർഷം മുൻപ് ഏഴാംയിരം കോടി വകയിരുത്തുകയും തുടർന്ന് വന്ന വർഷങ്ങളിൽ അതിലേക് വീണ്ടും ഫണ്ട് കൂട്ടി വെക്കുകയല്ലാതെ ഒരു പ്രവർത്തിയും നടക്കുന്നില്ലെന്നും യൂത്ത് കോൺഗ്രസ് കുറ്റപെടുത്തി.പ്രധിഷേധ പരിപാടി ബഡ്ജറ്റ് കോപ്പി കത്തിച്ചു കൊണ്ട് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അജ്മൽ വെള്ളമുണ്ട ഉത്ഘാടനം ചെയ്തു.നിയോജക മണ്ഡലം പ്രസിഡണ്ട് അസിസ് വാളാട് അധ്യക്ഷത വഹിച്ചു.നിയോജക മണ്ഡലം വൈസ് പ്രസിഡന്റ്മാരായ മുഹമ്മദ് ഉനൈസ് ഓ ടി,റോബിൻ ഇളവുകൽ,കെ എസ് യു നിയോജക മണ്ഡലം പ്രസിഡണ്ട് ആദിൽ മുഹമ്മദ്,യൂത്ത് കോൺഗ്രസ് ഭാരവാഹികളായ ഷംസീർ അരണപ്പാറ,ജിജോ വരയാൽ,ഷക്കീർ പുനത്തിൽ,പ്രിയേഷ് തോമസ്,അണ്ണൻ ആലക്കൽ,അഡ്വ.സുഹനാസ്,ബിബിൻ ജോൺസൺ,ഷിനു വടകര,രാജേഷ് ആറുവാൾ,ആസിഫ് സഹീർ,സിറാജ് ഒണ്ടയങ്ങാടി,വൈശാഖ് കാട്ടിക്കുളം,ഫജനാസ്,ജിജോ ജോസ്,ജിജേഷ് ഗോപി,ബഷീർ ചക്ക തുടങ്ങിയവർ നേതൃത്വ നൽകി
