കൽപ്പറ്റ : കോടതികളിൽ നടപ്പിലാക്കിയ ഇ.ഫയലിങ്ങ് സമ്പ്രദായത്തിൽ നിന്നും ഫിസിക്കൽ ഫയലിങ്ങ് നിർത്തലാകണമെന്ന ഓൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ നിർദ്ദേശത്തിൽ അഡ്വക്കറ്റ് ക്ലാർക്ക്സ് അസോസിയേഷൻ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
മതിയായ ക്രമീകരണങ്ങളില്ലാതെ കോടതികളിൽ നടപ്പിലാക്കിയ ഇ.ഫയലിങ്ങ് നിമിത്തം വളരെ ഏറെ ബുദ്ധിമുട്ടുകളും പ്രയാസങ്ങളുമാണ് ലക്ഷകണക്കിന് വരുന്ന സാധാരണക്കാരായ കക്ഷികളും, അഡ്വക്കറ്റ് ക്ലാർക്കുമാർ ഉൾപ്പെടെ ഈ രംഗത്ത് പ്രവർത്തിച്ചു വരുന്നവരും അനുഭവിച്ചു വരുന്നത്.
ഇലക്ട്രോണിക് സംവിധാനം എന്ന നിലക്ക് ഇ-ഫയലിംഗിനെ മാത്രം ആശ്രയിക്കുമ്പോൾ സമീപ ഭാവിയിൽ വരാനിട വരുന്ന സാങ്കേതിക തകരാർ മൂലേമോ മറ്റോ ബോധിപ്പിക്കുന്ന ഹർജികൾക്കും അതിന്മേലുണ്ടാവുന്ന വിധി, വിധിന്യായ മുൾപ്പെടെയുള്ള ഉത്തരവുകൾക്കും ശാശ്വത പരിഹാരം ഫിസിക്കൽ ഫയലിങ്ങ് മാത്രമാണെന്ന യാതാർത്ഥ്യം മറച്ചുവെച്ചു കൊണ്ടാണ് എ.ഐ.എൽ.യു നിർദ്ദേശം സമർപ്പിച്ചതായി കാണുന്നത്.
കൂടാതെ പതിനായിരകണക്കിന് അഭിഭാഷക ക്ലർക്കുമാരെയും അതുവഴി അവരെ ആശ്രയിച്ചു കഴിയുന്ന ലക്ഷകണക്കിന് സാധാരണ കുടുംബാംഗങ്ങളെയും നിരാലംബരാക്കുന്നതും പട്ടിണിക്കിടുന്നതും;ഒരു തൊഴിൽ മേഖല തന്നെ ഇല്ലാതാക്കുന്നതുമായ അർ ത്ഥശൂന്യമായ നിർദ്ദേശത്തിൽ നിന്നും എ.ഐ.എൽ.യു പിൻമാറണമെന്നും, തൊഴിലാളി സംരക്ഷകരെന്ന് നടിക്കുകയും,എന്നാൽ ഒരു തൊഴിൽ മേഖലയെ തകർക്കുന്ന ഇത്തരം നിലപാടുകൾക്ക് ബഹുമാനപ്പെട്ട നീതിപീഠം പിൻതുണ നൽകരുതെന്നും അഡ്വക്കറ്റ് ക്ലർക്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ട് വി.രവീന്ദ്രനും ജനറൽ സിക്രട്ടറി വി.കെ.രാജേന്ദ്രനും പത്രകുറിപ്പിലൂടെ ആവശ്യപ്പെട്ടു.
