പ്ലാറ്റിനം ജൂബിലി ‘സുകൃതം സ്നേഹസംഗമം’ വർണ്ണശബളമായി

പ്ലാറ്റിനം ജൂബിലി ‘സുകൃതം സ്നേഹസംഗമം’ വർണ്ണശബളമായി

ബത്തേരി : സർവ്വജന എൻഎസ്എസ് യൂണിറ്റിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടന്ന ‘സുകൃതം സ്നേഹസംഗമം’ പൂർവ്വ വിദ്യാർത്ഥികളുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി.1950-60 കാലഘട്ടത്തിൽ സർവ്വജന സ്കൂളിൽ പഠനം പൂർത്തിയാക്കിയ പൂർവ്വ വിദ്യാർത്ഥികളെ ആദരിക്കുന്ന ചടങ്ങിൽ,അവരുടെ അതിജീവന കഥകൾ പങ്കുവെച്ചതും പുതിയ തലമുറയ്ക്ക് പ്രചോദനമായി.രാമകൃഷ്ണൻ എം,സി.പി. വർഗീസ്,ഡോ.ബാലകൃഷ്ണൻ എം,സുനിൽകുമാർ വി.കെ. എന്നിവരെയാണ് ചടങ്ങിൽ ആദരിച്ചത്.വിവിധ മേഖലകളിൽ വിജയക്കൊടി പാറിച്ച ഇവർ,സർവ്വജനയിലെ പൂർവ്വ വിദ്യാർത്ഥി എന്നതിൽ നിന്ന് ജീവിതത്തിൽ ഉന്നതങ്ങളിൽ എത്താൻ സാധിച്ചതിന്റെ വിജയഗാഥകൾ രക്ഷിതാക്കളുമായും വോളണ്ടിയർമാരുമായും പങ്കുവെച്ചു.സ്കൂൾ പ്രിൻസിപ്പൽ പി.എ.അബ്ദുൽ നാസർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.എസ്.എം.സി.വൈസ് ചെയർമാൻ സുരേഷ് ബാബു സി.മുഖ്യപ്രഭാഷണം നിർവഹിച്ചു.പൂർവ്വ വിദ്യാർത്ഥികളുടെ അനുഭവങ്ങൾ നിലവിലെ വിദ്യാർത്ഥികൾക്ക് പ്രചോദനമാകുമെന്നും സ്വന്തം കരിയറിനായി ഉയർന്ന ലക്ഷ്യങ്ങൾ സ്ഥാപിക്കാൻ ഇത് അവരെ പ്രേരിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.കുമാരി ഹിതാ ഫാത്തിമ സ്വാഗതവും,ഹഹാന സിയ കെ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *