കൽപ്പറ്റ : പ്രധാനമന്ത്രി ഡിസാസ്റ്റർ ടൂറിസ്റ്റാണന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം സ്വരാജ്. കേന്ദ്ര മന്ത്രിമാർക്ക് മനുഷ്യ രൂപം മാത്രമേ ഉളളൂവെന്നും അദ്ദേഹം. മുണ്ടക്കൈ – ചൂരൽമല ദുരന്തത്തിന് ശേഷം കേന്ദ്ര സർക്കാരിന്റെ അവഗണനക്കെതിരെ എൽ.ഡി.എഫ് കൽപ്പറ്റ ഹെഡ് പോസ്റ്റോഫീസിന് മുമ്പിൽ നടത്തിയ ജനകീയ പ്രക്ഷോഭം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തകർന്ന വയനാടിനെ,മലയാളിയുടെ കണ്ണീരിനെ കണ്ട് ആസ്വദിക്കുന്ന മാനസികാവസ്ഥ ആയിരുന്നു മോദിയുടേത്.
മോദി വയനാട്ടിൽ എത്തിയപ്പോൾ മനുഷ്യനായോ എന്ന് എല്ലാവരും ചിന്തിച്ചു പോയി.പക്ഷേ ആർ.എസ്.എസിന് ഒരിക്കലും മനുഷ്യനാകാൻ കഴിയില്ല എന്ന് ഇപ്പോൾ തെളിഞ്ഞു.ഒരു ചില്ലി കാശിന്റെ സഹായം വയനാടിന് കിട്ടിയില്ല. പ്രിയങ്ക ഗാന്ധി കേന്ദ്രത്തിനെയും സംസ്ഥാനത്തെയും ഒരുപോലെ കുറ്റപ്പെടുത്തുകയാണ്.സ്ഥിരബുദ്ധിയുള്ളവർ അങ്ങനെ ചെയ്യില്ല. മനുഷ്യരൂപം മാത്രമേ മോദിക്കുള്ളു ;മനുഷ്യൻറെ ഹൃദയമില്ല
രാഷ്ട്രീയമായ പകപോക്കലാണ് കേരളത്തോട് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.