മാനന്തവാടി : പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിയുടെ എഴുപത്തി അഞ്ചാമത് ജൻമദിനത്തോടനുബന്ധിച്ച് യുവമോർച്ച പ്രവർത്തകർ വയനാട് മെഡിക്കൽ കോളേജിൽ രക്തദാനം നടത്തി.രക്തദാന ക്യാമ്പിൻ്റെ ഉദ്ഘാടനം ടീം ജ്യോതിർഗമയ കോർഡിനേറ്റർ കെ.എം ഷിനോജ് നിർവ്വഹിച്ചു.അഖിൽ കേളോത്ത് അധ്യക്ഷത വഹിച്ചു.യുവമോർച്ച സംസ്ഥാന ഉപാധ്യക്ഷൻ സി.അഖിൽ പ്രേം മുഖ്യപ്രഭാഷണം നടത്തി.കണ്ണൻ കണിയാരം,പുനത്തിൽ രാജൻ, സുമരാമൻ,ജിതിൻ ഭാനു,ശ്രീജിത്ത് കണിയാരം, അരുൺരമേശ്,രാഗിൽ പി.ജി,മനു വർഗ്ഗീസ് ,ഇ.മാധവൻ,പി സജീവൻ തുടങ്ങിയവർ സംസാരിച്ചു.
