പൂഴിത്തോട് – പ‌ടിഞ്ഞാറെത്തറ റോഡ്:പ്രവൃത്തി ഏകോപനത്തിന് രണ്ട്  നോഡല്‍ ഓഫീസര്‍മാർ

പൂഴിത്തോട് – പ‌ടിഞ്ഞാറെത്തറ റോഡ്:പ്രവൃത്തി ഏകോപനത്തിന് രണ്ട് നോഡല്‍ ഓഫീസര്‍മാർ

കോഴിക്കോട് : പൂഴിത്തോട്-പ‌ടിഞ്ഞാറെത്തറ റോഡ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി നോഡല്‍ ഓഫീസര്‍മാരെ നിയോഗിക്കാന്‍ തീരുമാനം.പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് ഈ തീരുമാനമെടുത്തത്. പൊതുമരാമത്ത് വകുപ്പിലെ പ്രവൃത്തികളുടെ ഏകോപനത്തിന് നോഡല്‍ ഓഫീസറായി കോഴിക്കോട് നിരത്തുവിഭാഗം എക്സിക്യുട്ടീവ് എഞ്ചിനീയര്‍ ഹാഷിം.വി.കെ-യെയും മറ്റ് വകുപ്പുകളുമായുള്ള ഏകോപനത്തിനായി പൊതുമരാമത്ത് വകുപ്പ് അഡീഷണല്‍ സെക്രട്ടറി ഷിബു.എ ഐ.എഎസ്-നെയും ചുമതലപ്പെടുത്തി.ഒക്ടോബര്‍ 15-നുള്ളില്‍ ഈ റോഡിന്റെ അലൈന്‍മെന്റ് പൂര്‍ത്തിയാക്കാന്‍ മന്ത്രി നിര്‍ദ്ദേശം നല്‍കി.ഒക്ടോബര്‍ 25-നകം പ്രാഥമിക ഡി.പി.ആര്‍ തയ്യാറാക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.പ്രാഥമിക ഡി.പി.ആര്‍-ന് ശേഷം പരിശോധനകള്‍ നടത്തി വിശദ ഡി.പി.ആര്‍ തയ്യാറാക്കാനാണ് യോഗത്തില്‍ തീരുമാനമെടുത്തത്. പ്രവൃത്തികളെല്ലാം സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് മന്ത്രി നിര്‍ദ്ദേശിച്ചു.കോഴിക്കോട്-വയനാട് ജില്ലകളിലെ ജനങ്ങള്‍ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു പദ്ധതിയാണിത്.അത് സാധ്യമാക്കുന്നതിന് എല്ലാ പരിശ്രമങ്ങളും പൊതുമരാമത്ത് വകുപ്പിന്റെ ഭാഗത്തുനിന്നുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.യോഗത്തില്‍ അഡീഷണല്‍ സെക്രട്ടറി ഷിബു.എ ഐ.എ.എസ്,നിരത്ത് വിഭാഗം ചീഫ് എഞ്ചിനീയര്‍ അജിത്ത് രാമചന്ദ്രന്‍,ഡിസൈന്‍ വിഭാഗം ചീഫ് എഞ്ചിനീയര്‍ സുജാറാണി, എക്സിക്യുട്ടീവ് എഞ്ചിനീയര്‍ ഹാഷിം.വി.കെ എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *