കൽപ്പറ്റ : ബൈപാസ് റോഡിൽ ഫ്ളവർ ഷോ ഗ്രൗണ്ടിൽ നടക്കുന്ന വയനാട് പുഷ് പോത്സവത്തിൽ പ്രാദേശിക കലാകാരൻമാരുടെ കലാപരിപാടികൾ തുടങ്ങി.ഒരു മാസത്തോളം ദിവസവും വിവിധ കലാപരിപാടികൾ ഉണ്ടാകും. ഉരുൾപൊട്ടൽ ദുരന്തത്തിന് ശേഷം ഈ മേഖലയിലുണ്ടായ പ്രതിസന്ധി മറികടക്കുകയാണ് ലക്ഷ്യം.വയനാട് ടൂറിസം മേഖലയിൽ ഉരുൾപൊട്ടൽ ദുരന്തത്തിന് ശേഷമുണ്ടായ പ്രതിസന്ധി പ്രാദേശിക കലാകാരൻമാരെയും സാരമായി ബാധിച്ചിരുന്നു. ഈ പ്രശ്നം മറികടക്കാനായാണ് കൽപ്പറ്റയിൽ നടക്കുന്ന വയനാട് പുഷ്‌പോത്സവത്തിൽ ഡിസംബർ 31 വരെ എല്ലാ ദിവസവും വൈകുന്നേരങ്ങളിൽ വയനാട്ടിലെ കലാകാരൻമാരുടെ പരിപാടികൾ ഉൾപ്പെടുത്തിയിട്ടുള്ളത്. ആദ്യ ദിനം ചെമ്പ്ര മ്യുസിക് ബാന്റിന്റേതായിരുന്നു സംഗീത വിരുന്ന് .അമ്പതിനായിരം ചതുരശ്ര അടി വിസ്തീർണ്ണത്തിൽ ഒരു ലക്ഷത്തിലധികം വ്യത്യ സ്ത പൂച്ചെടികളുമായി നടത്തുന്ന വയനാട് പുഷ് പോത്സവത്തിൽ അമ്യുസ്മെന്റ് പാർക്കും, ഫുഡ് കോർട്ടും സജീവമായി.കൺസ്യൂമർ സ്റ്റാളുകൾ കഴിഞ്ഞ ദിവസം പ്രവർത്തനം തുടങ്ങിയിരുന്നു.
