പുതുശേരിക്കടവ് : സെൻ്റ് ജോർജ്ജ് യാക്കോബായ സൺഡേ സ്കൂളിന്റെ 60-ാം വാർഷികാഘോഷം സമാപിച്ചു. ഒരു വർഷം നീണ്ട് നിന്ന പരിപാടിയുടെ സമാപനം ഭദ്രാസന മെത്രാപ്പോലീത്ത ഡോ. ഗീവർഗീസ് മോർ സ്തേ ഫാനോസ് ഉദ്ഘാടനം ചെയ്തു. വികാരി ഫാ. ബാബു നീറ്റുംകര അധ്യക്ഷത വഹിച്ചു. സൺഡേൾ സ്കൂൾ വൈസ് പ്രസിഡൻ്റ് ഫാ. പി.സി പൗലോസ് അനുമോദന പ്രസംഗം നടത്തി.കേന്ദ്ര സെക്രട്ടറി ടി.വി സജീഷ് മുഖ്യ പ്രഭാഷണവും ഡയറക്ടർ അനിൽ ജേക്കബ് മുഖ്യ സന്ദേശവും നടത്തി. ഫാ. ബിജുമോൻ ജേക്കബ്, കേന്ദ്ര കമ്മിറ്റിയംഗം ഇ പി ബേബി, മേഖലാ ഇൻസ്പെക്ടർ എബിൻ പി ഏലിയാസ്, സെക്രട്ടറി നിഖിൽ പീറ്റർ, ട്രസ്റ്റി ബിജു ജോൺ, സെക്രട്ടറി ബിനു മാടേടത്ത് പ്രസംഗിച്ചു. ഹെഡ്മിസ്ട്രസ് ശാലി തോമസ് സ്വാഗതവും, ജോൺ ബേബി നന്ദിയും പറഞ്ഞു. മുൻ ഹെഡ്മാസ്റ്റർമാരെയും ,ഭദ്രാസന റാങ്ക് ജേതാവിനെയും ആദരിച്ചു. സണ്ടേസ്കൂൾ വിദ്യാർത്ഥികളുടെ കലാവിരുന്നും ഫാ.സേവറിയോസ് തോമസ് നയിച്ച സംഗീത വിരുന്നുമുണ്ടായിരുന്നു’.
