‘പുഞ്ചിരിമല കരയുമ്പോൾ’കൽപ്പറ്റയിൽ കാവ്യശ്രദ്ധാഞ്ജലി സംഘടിപ്പിച്ചു

‘പുഞ്ചിരിമല കരയുമ്പോൾ’കൽപ്പറ്റയിൽ കാവ്യശ്രദ്ധാഞ്ജലി സംഘടിപ്പിച്ചു

കൽപ്പറ്റ : വൈത്തിരി താലൂക്ക് ലൈബ്രറി കൗൺസിലും ജില്ലാ ലൈബ്രറിയും ചേർന്ന് കൽപ്പറ്റ ജില്ലാ ലൈബ്രറി ഹാളിൽ സംഘടിപ്പിച്ച ‘പുഞ്ചിരിമല കരയുമ്പോൾ’ കാവ്യ ശ്രദ്ധാഞ്ജലി വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.ദുരന്തത്തിന്റെ ഓർമ്മ ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പരിപാടിയിൽ
പ്രമുഖ വിവർത്തന സാഹിത്യകാരിയും അധ്യാപികയുമായ ഡോ. സുഷമ ശങ്കർ എഴുതിയ കവിതാസമാഹാരമായ പുഞ്ചിരിമല കരയുമ്പോൾ എന്ന പുസ്തകത്തിന്റെ മലയാളം, ഇംഗ്ലീഷ് പതിപ്പുകൾ മൂപ്പയ്നാട്, മേപ്പാടി ഗ്രാമപഞ്ചായത്തുകളിലെ മുഴുവൻ ലൈബ്രറികൾക്കും സൗജന്യമായി വിതരണം ചെയ്തു.

ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി പി. കെ. സുധീർ അധ്യക്ഷത വഹിച്ചു.ജില്ലാ ലൈബ്രറി ഉപദേശസമിതി ചെയർമാൻ ഇ. കെ. ബിജുജൻ പുസ്തകങ്ങളുടെ അവതരണം നടത്തി.ദുരന്ത സമയം മുതൽ സന്നദ്ധ സേവനം നടത്തി വരുന്ന ലൈബ്രേറിയൻമാരായ സി.സീനത്ത്, ഉണ്ണിക്കുട്ടൻ എന്നിവരെ ചടങ്ങിൽ ഡോ. സുഷമ ശങ്കർ ഉപഹാരം നൽകി ആദരിച്ചു.ജില്ലാ ലൈബ്രറി കൗൺസിൽ എക്‌സിക്യൂട്ടിവ് അംഗം എം.ദേവകുമാർ,വിജയൻ ചെറുകര, പി. പി. ഷൈജൽ, കെ. വിശാലാക്ഷി എന്നിവർ സംസാരിച്ചു. വൈത്തിരി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി സി. എം. സുമേഷ് സ്വാഗതവും, ജോയിന്റ് സെക്രട്ടറി ഡോ. ജിതിൻ കണ്ടോത്ത് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *