പി.എം.ശ്രീ ഒപ്പിട്ടത് മുന്നണി മര്യാദകളുടെ ലംഘനം എ.ഐ വൈ എഫ്

കൽപ്പറ്റ : സി.പി.ഐയെ വഞ്ചിച്ച് പി എം ശ്രീ കരാർ ഒപ്പിട്ടത് ആത്മഹത്യാപരമായ തീരുമാനമെന്നും യുവജന വിദ്യാർഥി സംഘടനകളെ വിദ്യാഭ്യാസമന്ത്രി വഞ്ചിച്ചുവെന്നും എ.ഐ വൈ എഫ് വയനാട് ജില്ലാ കമ്മറ്റി കുറ്റപ്പെടുത്തി.സംസ്ഥാന സർക്കാരുകൾക്കു മേൽ സമ്പാത്തിക ഭീഷണ മുഴക്കി കേന്ദ്ര സർക്കാർ അടിച്ചേൽപിക്കുന്ന പി.എം ശ്രീ പദ്ധതി കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയിൽ ഭാവിയിൽ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും.ഫെഡറൽ സ്വഭാവത്തെ പൂർണമായും തകിടം മറിക്കുന്ന പദ്ധതിയാണിത്. സംസ്ഥാന സർക്കാർ മന്ത്രിസഭയിൽ പോലും അറിയിക്കതെ ഡൽഹിൽ ഒളിച്ച് പോയി പി.എം ശ്രീ പദ്ധതിയിൽ ഒപ്പിട്ടത് ആരുടെ പ്രീതി സമ്പാദിക്കാൻ ആണെന്നും വ്യക്തമാക്കണമെന്നും ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു. കേരളത്തിലെ പൊതു വിദ്യാഭ്യാസ സമ്പ്രദായങ്ങളെ തകിടം മറക്കാൻ പോകുന്ന വികലമായ വിദ്യാഭ്യാസ നയങ്ങളെ താലോലിക്കുന്ന വിദ്യാഭ്യാസ മന്ത്രി തീക്കൊള്ളി കൊണ്ട് തല ചൊറിയുകയാണ്.വിദ്യാഭ്യാസ മേഖലയെ കാവിവൽക്കരിക്കാനുള്ള കേന്ദ്രസർക്കാരിന്റെ നീക്കത്തെ പിന്തുണയ്ക്കുന്ന നിലപാടിൽ നിന്നും പിന്മാറണം.ഇടതു നയ വ്യതിയാനം ഒരു കാരണവശാലും അംഗീകരിക്കാൻ കഴിയില്ല.യോഗത്തിൽ ജില്ലാ പ്രസിഡണ്ട് എം സി സുമേഷ് അധ്യക്ഷത വഹിച്ചു.ജില്ലാ സെക്രട്ടറി നിഖിൽ പത്മനാഭൻ,വിൻസെന്റ് പി,അജേഷ് കെ ബി,ജെസ്മൽ അമീർ,രജീഷ്,സൗമ്യ എസ് തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *