വെള്ളമുണ്ട : വെള്ളമുണ്ട ക്ഷീരോൽപാദക സഹകരണ സംഘത്തിന്റെ പൊതുഫണ്ടിൽ നിന്നും പത്ത് ലക്ഷം രൂപ ചിലവഴിച്ച് വാങ്ങിയ സംഭരണ-വിതരണ വാഹനം വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.സംഘം പ്രസിഡന്റ് എ സന്തോഷ് കുമാർ അധ്യക്ഷത വഹിച്ചു.സെക്രട്ടറി നിവേദ് എംഡി,പി. ടി മത്തായി,സ്റ്റീഫൻ കെ. യു, മത്തായി കെ. കെ, ചന്ദ്രൻ പി. കെ. ബിജു പി.എം, തുടങ്ങിയവർ പ്രസംഗിച്ചു.ചടങ്ങിൽ ക്ഷീര കർഷകരും സംഘം ജീവനക്കാരും പങ്കെടുത്തു.