മാനന്തവാടി : മലയോര ഹൈവേ വികസനത്തിന് സ്ഥലം വിട്ടു നൽകുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ വിവാദങ്ങൾ പള്ളിയെ മോശമായി ചിത്രീകരിക്കുന്നതിനായുള്ള ഗൂഡാലോചനയുടെ ഭാഗം. മാനന്തവാടി അമലോത്ഭവ മാതാ വികാരി വില്യം രാജൻ.നഗരസഭ അധികൃതർ പള്ളി കമ്മിറ്റിയുമായി നടത്തിയ ചർച്ചയിൽ പ്രശ്നത്തിന് പരിഹാരമായിമാസങ്ങൾക്ക് മുമ്പ് നിയോജക മണ്ഡലം എം എൽ എ കൂടിയായ മന്ത്രി ഒ ആർ കേളുവുമായി ചർച്ച നടത്തുകയും സ്ഥലം വിട്ട് നൽകുന്നതിനുള്ള പാരിഷ് കൗൺസിലിൻ്റെ സമ്മതം അറിയിക്കുകയും, ചെയ്തിരുന്നു. വിട്ട് നൽകാൻ തയ്യാറായ ഭൂമി കരാറുകാർക്ക് താൻ ഉൾപ്പെടെയുള്ള കമ്മിറ്റി അംഗങ്ങൾ എം എൽ എ യുടെ സാന്നിധ്യത്തിൽ കൃത്യമായി അടയാളപ്പെടുത്തി നൽകുകയും ചെയ്തിരുന്നു.എന്നാൽ പിന്നീട് കരാറുകാർ തങ്ങളുമായി ആശയവിനിമയം നടത്തുകയോ, കഴിഞ്ഞ ദിവസം പ്രവർത്തികൾ ആരംഭിച്ചപ്പോൾ അറിയിക്കുകയോ ചെയ്തിട്ടില്ല. സ്ഥലം വിട്ട് നൽകുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായിരിക്കുന്ന പ്രചരണങ്ങൾ പള്ളിയെ അപമാനിക്കുന്നതിന് വേണ്ടിയുള്ള ചിലരുടെ ദുരുദ്ദേശപരമായ നീക്കമാണെന്നും കരാറുകാരുടെ ഭാഗത്ത് നിന്നും വീഴ്ചയുണ്ടാതായും വികാരി പറഞ്ഞു. പള്ളിമേടയിൽ വെച്ച് നടത്തിയ ചർച്ചയിൽ മുൻധാരണ പ്രകാരം സ്ഥലം വിട്ട് നൽകുന്നതിനും ആവശ്യമായ സ്ഥലത്ത് ഡ്രൈയിനേജും, നടപ്പാതയും ഒരുക്കുന്നതിനും,, സംരക്ഷണ ഭിത്തി നിർമ്മിക്കുന്നതിനും.ഇൻ്റർലോക്ക് പ്രവർത്തികൾ നിശ്ചിത കാലയളവിനുള്ളിൽ പൂർത്തീകരിക്കാനും രേഖാമൂലം തീരുമാനിച്ചു . ഡെപ്യുട്ടി ചെയർപേഴ്സൻ ജേക്കബ് സെബാസ്റ്റ്യൻ, കൗൺസിലർമാരായ പി വി എസ് മുസ, വി യു ജോയ്, സിന്തു സെബാസ്റ്റ്യൻ, പാരിഷ് കൗൺസിൽ അംഗങ്ങളായ ഷീജ ഫ്രാൻസിസ്, സ്റ്റെറ്റെർവിൻ സ്റ്റാനി, ഷിബു, ഉരാളുങ്കൽ പ്രതിനിധികളായ ഷമീം, കുമാരൻ ,പൊതുമരാമത്ത് വകുപ്പ് എ ഇ നീതു എന്നിവർ ചർച്ചയിൽ സംബന്ധിച്ചു.