വെള്ളമുണ്ട : അംബേദ്ക്കര്‍ ക്യാന്‍സര്‍ ആശുപത്രിയില്‍ ലീനിയര്‍ ആക്‌സലറേറ്റര്‍ സംവിധാനം സ്ഥാപിക്കണംപി പി രാമന്‍ നഗര്‍(വെള്ളമുണ്ട സിറ്റി ഓഡിറ്റോറിയം) അംബേദ്ക്കര്‍ ഗവ.ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ അര്‍ബുദ കോശങ്ങളെ തിരിച്ചറിഞ്ഞ് ആ കോശങ്ങള്‍ മാത്രം റേഡിയേഷനിലൂടെ നശിപ്പിക്കാന്‍ സഹായിക്കുന്ന ലീനിയര്‍ ആക്‌സലറേറ്റര്‍ സംവിധാനം സ്ഥാപിക്കണമെന്ന് സിപിഐഎം പനമരം ഏരിയ സമ്മേളനം ആവശ്യപ്പെട്ടു.വയനാട് ജില്ലയിലെയും മറ്റ് ഇതര ജില്ലകളുടെ അതിര്‍ത്തി പ്രദേശങ്ങളില്‍ ഉള്ളവരും ക്യാന്‍സര്‍ ചികിത്സക്കും ഡയാലിസിസിനും ആശ്രയിക്കുന്ന ജില്ലയിലെ സര്‍ക്കാര്‍ മേഖലയിലെ ഏക ആശുപത്രിയാണിത്. അര്‍ബുദ രോഗനിര്‍ണ്ണയവും രോഗവുമായി ബന്ധപെട്ട ഓപ്പറേഷന്‍ തിയ്യറ്ററും തലച്ചോറിനെയും കരളിനെയും പ്രോസ്റ്റേറ്റിനെയും ബാധിക്കുന്ന അര്‍ബുദ ചികിത്സക്ക് സഹായകമായ പ്രോട്ടോണ്‍ തെറാപ്പി സംവിധാനം ഇവിടെ ഒരുക്കണം. അതോടൊപ്പം തന്നെ എല്ലാ കുടുംബാരോഗ്യ കേന്ദ്രങ്ങളിലും ഡയാലിസിസ് സെന്ററുകള്‍ ആരംഭിക്കമെന്നും ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെ വന്യമൃഗശല്യത്തിന് അറുതിവരുത്തണമെന്നും സമ്മേളനത്തില്‍ ആവശ്യമുയര്‍ന്നു. ബുധന്‍ രാവിലെ പുനരാരംഭിച്ച സമ്മേളനത്തില്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടിന്‍ മേല്‍ നടന്ന പൊതു ചര്‍ച്ചയ്ക്ക് ഏരിയ സെക്രട്ടറി എ ജോണിയും ജില്ലാ സെക്രട്ടറി പി ഗഗാറിനും മറുപടി പറഞ്ഞു. സമ്മേളനം 21 അംഗ ഏരിയ കമ്മിറ്റിയെ തെരഞ്ഞെടുത്തു. വെള്ളമുണ്ടയെ ചുവപ്പണിയിച്ച് ചുവപ്പ് സേന മാര്‍ച്ചും ബഹുജനറാലിയും നടത്തി. വെള്ളമുണ്ട ടൗണില്‍ സജ്ജമാക്കിയ പി എ മുഹമ്മദ് നഗറില്‍ നടന്ന പൊതു സമ്മേളനം സംസ്ഥാന കമ്മിറ്റിയംഗം എന്‍ എന്‍ കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി എ ജോണി അധ്യക്ഷനായി. ജില്ലാ സെക്രട്ടറി പി ഗഗാറിന്‍, സംസ്ഥാന കമ്മിറ്റിയംഗം സി കെ ശശീന്ദ്രന്‍, എ എന്‍ പ്രഭാകരന്‍, പി വി സഹദേവന്‍, പി കെ സുരേഷ്, കെ റഫീഖ് എന്നിവര്‍ സംസാരിച്ചു. എം മുരളീധരന്‍ സ്വാഗതവും കെ.വിജയൻ നന്ദിയും പറഞ്ഞു. തുടര്‍ന്ന് ഉണര്‍വ് കലാസംഘത്തിന്റെ നാടന്‍പാട്ടും അരങ്ങേറി. എ ജോണി സെക്രട്ടറി സിപിഐഎം പനമരം ഏരിയ സെക്രട്ടറിയായി എ ജോണിയെ വീണ്ടും തെരഞ്ഞെടുത്തു. കമ്മിറ്റിയിലെ മറ്റംഗങ്ങള്‍: ജസ്റ്റിന്‍ ബേബി, എം മുരളീധരന്‍, പി എ ബാബു, സി ജി പ്രത്യുഷ്, കെ രാമചന്ദ്രന്‍, കെ പി ഷിജു, കെ ആര്‍ ജയപ്രകാശ്, എ കെ ശങ്കരന്‍, വേണു മുള്ളോട്ട്, പി കെ ബാലസുബ്രമണ്യന്‍, പി സി വത്സല, എം എ ചാക്കോ, കെ മുഹമ്മദലി, പി എ അസീസ്, ഷിജു എം ജോയ്, മനു ജി കുഴിവേലി, കെ വിജയന്‍, കെ കെ ഇസ്മായില്‍, ഇന്ദിര പ്രേമചന്ദ്രന്‍, സജന ഷാജി.
