മാനന്തവാടി : ട്രൈബൽ വനിതകളിൽ ക്യാൻസർ നിർണയ ക്യാമ്പ് നടത്തുന്നതിൻ്റെ സംഘാടക സമിതിയോഗം പട്ടികജാതി പട്ടിക വർഗ്ഗ വികസന വകുപ്പ് മന്ത്രി ഒ.ആർ കേളു ഉദ്ഘാടനം ചെയ്തു.മാനന്തവാടി റോട്ടറി ക്ലബ് കബനി വാലിയും യുവരാജ് സിംഗ് ഫൗണ്ടേഷനും സംയുക്തമായി നടത്തുന്ന ക്യാൻസർ ഡിറ്റക്ഷൻ ക്യാബിൻ്റെ സംഘാടക സമിതിയോഗം മാനന്തവാടി ട്രൈസം ഹാളിൽ ചേർന്നു.ഇരുപത് വയസ്സിന് മുകളിൽ പ്രായംവരുന്ന ആദിവാസി വനിതകൾക്കാണ് നിർണയക്യാബ് നടത്തുന്നത്.നവബർ 8 ശനിയാഴ്ച കാലത്ത് പത്ത്മണിക്ക് മാനന്തവാടി ഹയർ സെക്കൻട്രി സ്കൂളിൽ ആരംഭിക്കും.യുവരാജ് സിംഗ് ഫൗണ്ടേഷൻ്റെ വിധഗ്ദരായ നാലു വനിത ഡോക്ടർമാരാണ് ആധുനികമിഷ്യനുകളുടെ സഹായത്തോടെ പരിശോധന നടത്തുന്നത്. ഇരുപതു വയസ്സിനുമുകളിൽ പ്രായം വരുന്ന മുന്നൂറ് വനിതകളെ പരിശോധിക്കാനുള്ള സംവിധാനം ഉണ്ടായിരിക്കും എന്ന് റോട്ടറി ഭാരവാഹികൾ പറഞ്ഞു.
ട്രൈബൽ ഡിപ്പാർട്ടുമെൻ്റ്,ആരോഗ്യ വകുപ്പ്,തൃതല പഞ്ചായത്തുകൾ,കുടുംബശ്രീ,എൻ.ആർ.എൽ. എം.ഫോറസ്റ്റ് ഡിപ്പാർട്ടമെൻ്റ് തുടങ്ങിയവകുപ്പുകളുടെ സഹകരണത്തോടെ ആളുകളെ പങ്കെടുപ്പിക്കാൻ തീരുമാനം ആയി.മന്ത്രി ഒ.ആർ.കേളു രക്ഷാധികാരിയും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജസ്റ്റിൻ ബേബി ചെയർമാനും,റോട്ടറി പ്രസിഡണ്ട് ഷാജി അബ്രാഹം കൺവീനറായും കമ്മറ്റി രൂപികരിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജയഭാരതി,ജില്ലാപഞ്ചായത്ത് മെമ്പർ എ.എൻ ശുശീല,ടി.ഡി. ഒ.മുനീർ എം,യുവരാജ് സിംഗ് ഫൗണ്ടേഷൻ ഡോക്ടർ റോഷ്ന, സോഷ്യൽ ഫോറസ്ട്രി ചെയർമാൻ ടി.സി.ജോസഫ്,റോട്ടറി സെക്രട്ടറി കെ.പി.റിൻസ് എന്നിവർ ഉൾപെടുന്ന കമ്മറ്റിയും രൂപീകരിച്ചു.
മന്ത്രി ഒ.ആർ കേളു ഉദ്ഘാടനം ചെയ്ത യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജയഭാരതി അദ്ധ്യക്ഷത വഹിച്ചു.
യോഗത്തിൽ എ.എൻ ശുശീല,ടി ഡി ഒ.എം. മജീദ്,ഡോക്ടർ റോഷ്ന,ടി.സി ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു.യോഗത്തിൽ റോട്ടറി മെമ്പർമാർ,വിവിധ ഡിപ്പാർട്ടുമെൻ്റ് ഉദ്യോഗസ്ഥർ ,വിവിധ സംഘടനഭാരവാഹികൾ എന്നിവർ പങ്കെടുത്തു.റോട്ടറി പ്രസിഡണ്ട് ഷാജി അബ്രാഹം സ്വാഗതവും സെക്രട്ടറി കെ.പി.റിൻസ് നദിയും പറഞ്ഞു.