മാനന്തവാടി : നേതാജി നഗർ റെസിഡന്റ്‌സ് അസോസിയേഷന്റെ വാർഷികാഘോഷ പരിപാടികളും പൊതുയോഗവും വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.വി. എം മാത്യു അധ്യക്ഷത വഹിച്ചു. മാനന്തവാടി നഗരസഭ കൗൺസിലർ പി. വി ജോർജ് മുഖ്യപ്രഭാഷണം നടത്തി.എം. വി സുരേന്ദ്രൻ, ജി. എൻ ബാബുരാജ്, എൻ. വി സ്കറിയ,പി. ജെ സെബാസ്റ്റ്യൻ, പ്രതിഭ ശശി, നജുമുദ്ധീൻ കെ തുടങ്ങിയവർ പ്രസംഗിച്ചു.ജോയിന്റ് എക്സ്സൈസ് കമ്മിഷണർ കെ. എസ് ഷാജിയെ ചടങ്ങിൽ ആദരിച്ചു.
