ദേശീയ വനിതാ സുബ്ജൂനിയർ ഫുട്ബോൾ അർപ്പിതാ സാറാ ബിജു കേരളാ ടീം വൈസ് ക്യാപ്റ്റൻ

കൽപ്പറ്റ : ഛത്തീസ്‌ഗർഡിൽ വെച്ച് നടക്കുന്ന ദേശീയ വനിതാ സബ്ജൂനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന കേരളാ ടീമിന്റെ വൈസ് ക്യാപ്റ്റനായി മീനങ്ങാടി ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂളിലെ എട്ടാം ക്ലാസ്സ്‌ വിദ്യാർത്ഥിനി അർപ്പിതാ സാറാ ബിജുവിനെ തിരഞ്ഞെടുത്തു.മീനങ്ങാടി ഫുട്ബോൾ അക്കാദമിയിലെ പരിശീലകൻ സി.പി ബിനോയിയുടെ കീഴിൽ കളിച്ചു വളർന്ന അർപ്പിത ഇത് രണ്ടാം തവണയാണ് സംസ്ഥാനത്തിന്റെ ജേഴ്‌സി അണിയുന്നത്.മീനങ്ങാടി ചെമ്മണ്ണാകുഴി പൊട്ടിക്കൽ വീട്ടിൽ ബിജു ദീപാ ദoമ്പതികളുടെ മകളാണ്. അഷ്‌നയാണ് ഏക സഹോദരി.

Leave a Reply

Your email address will not be published. Required fields are marked *