മാനന്തവാടി : ലൈബ്രറി സയൻസിൻ്റെ പിതാവായ എസ് ആർ രംഗനാഥൻ്റെ ജൻമദിനത്തിൽ പഴശ്ശി ഗ്രന്ഥാലയത്തിൻ്റെ ലൈബ്രേറിയൻമാരായ ഷിനോജ് വി.പി യെയും ജിതിൻ എം.സിയെയും ഗ്രന്ഥാലയം ആദരിച്ചു.ഗ്രന്ഥാലയം ഹാളിൽ വെച്ച് നടന്ന പ്രസ്തുത പരിപാടി താലൂക്ക് ലൈബ്രറി കൗൺസിൽ ജോ.സെക്രട്ടറി സുഭാഷ് പി ടി ഉൽഘാടനം ചെയ്തു. ഗ്രന്ഥാലയം ജോ.സെക്രട്ടറി എ.അയൂബ് അദ്ധ്യക്ഷത വഹിച്ചു.ജില്ലാ ലൈബ്രറി എക്സിക്യൂട്ടീവ് അംഗം ഷാജൻ ജോസ്,പഴശ്ശി ഗ്രന്ഥാലയം എക്സിക്യൂട്ടീവ് അംഗം വിനോദ് കുമാർ എസ് ജെ താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം പ്രസാദ് വി.കെ,ഹുസൈൻ വി,എം ഗംഗാധരൻ മാസ്റ്റർ തുടങ്ങിയവർ ആശംസകളർപ്പിച്ചു. ലൈബ്രേറിയൻമാരുടെ മറുപടി പ്രസംഗത്തോടെ ലളിതസുന്ദരമായ ചടങ്ങ് അവസാനിച്ചു.
