ദേശീയ അവാർഡ് ജേതാവ്,ഡോ എം ടിnബുഷൈറിന് ഡൽഹിയിൽ ആദരം

ദേശീയ അവാർഡ് ജേതാവ്,ഡോ എം ടിnബുഷൈറിന് ഡൽഹിയിൽ ആദരം

ഡൽഹി : ദേശീയ പുരസ്കാര ജേതാവും മലയാളി ശാസ്ത്രജ്ഞനുമായ ഡോ എം ടി ബുഷൈറിന് സഹപാഠികളായ സുഹൃത്തുക്കൾ ചേർന്ന് ആദരം നൽകി,ഇ ഗവേണൻസ് മേഖലയിൽ മികച്ച പ്രവർത്തനം കാഴ്ച്ച വെച്ചതിനു കേന്ദ്ര സർക്കാർ നൽകുന്ന പരമോന്നത പുരസ്കാരമായ നാഷണൽ ഇ ഗവെർണൻസ് അവാർഡിനാണ് ബുഷൈർ ഉൾപ്പെടെയുള്ള ടീമിന് കേന്ദ്ര സർക്കാർ പുരസ്കാരം നൽകിയത്. 2005 – 2008 ബാച്ചിൽ ഫാറൂക്ക് കോളേജ് ഫിസിക്സ് വിദ്യാർത്ഥി ആയിരുന്നു,തുടർന്ന് ഭാരതിദാസൻ യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദാനന്തര ബിരുദവും,ഗുജറാത്ത് യൂണിവേഴ്സിറ്റിയിൽ നിന്ന് പി എച്ച് ഡി യും പൂർത്തീകരിച്ച ഡോ ബുഷൈർ കേന്ദ്ര സർവ്വീസിൽ 10 വർഷത്തോളമായി ശാസ്ത്രജ്ഞനായി സേവനം ചെയ്ത് വരുന്നു.

തദ്ദേശീയമായി വികസിപ്പിച്ച ഡിസിഷ്യൻ സപ്പോർട്ട് സിസ്റ്റം ഈ രംഗത്തെ രാജ്യത്തിന്റെ വലിയ കണ്ടെത്തലാണ് നേരത്തെ ഫ്രാൻസിന്റെ സാങ്കേതിക വിദ്യയെ ആശ്രയിച്ചിരുന്ന ഇന്ത്യക്ക് ഇതുവഴി 250 കോടി രൂപയുടെ അധിക നേട്ടമാണ് ഡോ ബുഷൈർ ന്റെ ടീം രാജ്യത്തിന് നേടിക്കൊടുത്തത്.ഡോ ബുഷൈർ എം ടി ക്ക് ഫാറൂഖ് കോളേജിലെ സഹപാഠികൾ ചേർന്ന് ഡൽഹിയിലെ അദേഹത്തിന്റെ ഔദ്യോഗിക വസതിയിൽ വെച്ച് നൽകിയ ആദരിക്കൽ ചടങ്ങിൽ കോഴിക്കോട് സർവ്വകാശാല സെനറ്റ് അംഗം അഡ്വ എൻ എ കരീം,കേരള സാംസ്കാരിക സംഘം സംസ്ഥാന സെക്രട്ടറിയും ഫാറൂക്ക് കോളേജ് മുൻ മാഗസിൻ എഡിറ്ററുമായ,എം നസീഫ്,ഫോസ് വയനാട് ജില്ലാ സെക്രട്ടറിയും യൂത്ത് ലീഗ് വയനാട് ജില്ലാ പ്രസിഡന്റുമായ എം പി നവാസ്,തുടങ്ങിയവർ ചേർന്നാണ് ആദരം നൽകിയത്.

Leave a Reply

Your email address will not be published. Required fields are marked *