കൽപ്പറ്റ : വയനാട് പ്രസ് ക്ലബ്ബ് നടത്തിയ വയനാട് കോൺക്ലേവിനോടനുബന്ധിച്ച് അദ്ദേഹത്തിന് നൽകിയ സ്വീകരണത്തിന് നന്ദി പറയുകയായിരുന്നു മാതൃഭൂമി മാനേജിംഗ് ഡയറക്ടർ കൂടിയായ എം.വി.ശ്രേയാംസ് കുമാർ. ഇന്ത്യൻ ന്യൂസ് പേപ്പർ സൊസൈറ്റി പ്രസിഡണ്ട് ആയി തിരഞ്ഞെടുക്കപ്പെട്ട എം.വി. ശ്രേയാംസ്‌കുമാറിന് സ്പീക്കർ എൻ. ഷംസീർ ഉപഹാരം സമ്മാനിച്ചു.ദുരന്തലഘൂകരണം കാലഘട്ടത്തിന്റെ ആവശ്യകതയാണെങ്കിലും അതിന് തീരുമാനമെടുക്കാൻ എത്ര രാഷ്ട്രീയ പാർട്ടികൾക്ക് ധൈര്യമുണ്ടെന്നും അദ്ദേഹം ചോദിച്ചു. ഗാഡ്ഗിൽ റിപ്പോർട്ടിന്റെ കാതൽ തള്ളികളയാനാവില്ല. സമ്മര്ദങ്ങൾ മൂലം ദുരന്തലഘൂകരണ പ്രവർത്തനം വിദൂരതയിൽ നില്ക്കുകയാണ്. കാലാവസ്ഥാ വ്യതിയാനങ്ങൾ ഉണ്ടാകുമ്പോൾ പ്രാദേശിക തലത്തിൽ എന്തു ചെയ്യാനാകുമെന്ന് ഗൗരവമായി പരിശോധിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയിൽ ഭാഷാ പത്രങ്ങൾ വളര്ന്നുകൊണ്ടിരിക്കുകയാണ്. വിതരണം, അച്ചടിയുടെയും പേപ്പറിന്റേയും ചെലവ് വര്ധിക്കുന്നത് ഉള്പ്പെടെയുള്ള പ്രശ്നങ്ങൾ ഒരുഭാഗത്തുള്ളപ്പോഴും പത്രങ്ങൾക്ക് നിലനില്പ്പുണ്ട്. വിശ്വസനീയമായ കാര്യങ്ങളാണ് പത്രത്തിൽ വരുന്നത്. തെറ്റുപറ്റിയാൽ തിരുത്തുന്നതാണ് മാധ്യമപ്രവർത്തനരീതിയെന്നും അദ്ദേഹം പറഞ്ഞു. വയനാട് പ്രസ് ക്ലബ്ബ് പ്രസിഡണ്ട് കെ.എസ്. മുസ്തഫ അധ്യക്ഷനായിരുന്നു.